Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവ് അണ്ണാമലൈ വന്ന ഹെലികോപ്റ്ററിൽ കർണാടകയിലേക്ക് ബാ​ഗ് നിറയെ പണമെത്തിച്ചെന്ന് ആരോപണം

കർണാടകയിൽ ബിജെപി വൻതുക ഹെലികോപ്റ്ററിൽ‌ എത്തിച്ചതായി ആരോപണം. തമിഴ്‌നാട് ബിജെപി അധ്യക്ഷനും സംസ്ഥാന ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുമുള്ള അണ്ണാമലൈ ഉഡുപ്പിയിൽ ഇറങ്ങിയ ഹെലികോപ്റ്ററിൽ വൻതുക പണമടങ്ങിയ ബാഗ് ഉണ്ടായിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് വിനയ് കുമാർ സൊറകെ ആരോപിച്ചു. ഇക്കാര്യം പാർട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കാപ്പ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സോറകെ പറയുന്നു.

ഉഡുപ്പിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് രാജ് കാഞ്ചന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഉഡുപ്പി കോൺഗ്രസ് ഭവനിൽ പാർട്ടി പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ സഹായത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തീരദേശ ജില്ലയിൽ നിന്ന് ബി.ജെ.പിക്ക് വിജയിക്കാനായി എന്നും ഇത്തവണ അത് നടക്കില്ലെന്നും സൊറകെ പറഞ്ഞു.

Bjp Kr31

അതേസമയം ബിജെപി ഇന്ന് കർണാടകയിലെ സ്ഥാനാരത്ഥികളുടെ മൂന്നാംഘട്ട പട്ടിക പുറത്തിറക്കിയിരുന്നു. പത്ത് പേരടങ്ങുന്ന ലാസ്റ്റ് ലിസ്റ്റാണ് പുറത്തിറക്കിയത്. മേയ് 10ന് കർണാടകയിൽ ഒറ്റഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, രണ്ടാമത്തെ ലിസ്റ്റിൽ 23 സ്ഥാനാർത്ഥികളും ആദ്യ പട്ടികയിൽ 189 സ്ഥാനാർത്ഥികളും ആണ് ഉണ്ടായിരുന്നത്. ഒടുവിലാണ് മൂന്നാം ഘട്ട ലിസ്റ്റ് പുറത്തുവിട്ടത്.

പരിചയസമ്പന്നനായ നേതാവ് അരവിന്ദ് ലിംബാവലിയെ മഹാദേവപുര സീറ്റിൽ നിന്ന് പാർട്ടി ഒഴിവാക്കി, പകരം അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുള അരവിന്ദ് ലിംബാവലിയെ രംഗത്തിറക്കി. 2008 മുതൽ ഈ മണ്ഡലത്തിൽ നിന്ന് എംഎൽഎയായ അരവിന്ദ് ലിംബാവലി കോൺഗ്രസുമായി ബന്ധപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് ഇത്. കനത്ത മഴയിൽ ഈ മണ്ഡലത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മഹാദേവപുര വാർത്തകളിൽ ഇടം നേടിയിരുന്നു. നിരവധി ബഹുരാഷ്ട്ര കമ്പനികളുടെയും ഹൗസിംഗ് സൊസൈറ്റികളുടെയും ആസ്ഥാനം കൂടിയാണിത്.

മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ മത്സരിക്കാൻ തയ്യാറായ ഹൂബ്ലി-ധാർവാഡ്-സെൻട്രൽ സെഗ്‌മെന്റും പട്ടികയിൽ ഉൾപ്പെടുന്നു. ഈ സീറ്റിൽ നിന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്ങിനകൈയെ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുറഞ്ഞത് 16 പുതുമുഖങ്ങളെയെങ്കിലും മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ മൂന്നാം ഘട്ടിക്കിലെ പട്ടിക കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കി. കോലാറിൽ നിന്ന് തന്റെ പേര് രണ്ടാം സീറ്റായി പ്രഖ്യാപിക്കണമെന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർത്ഥന കോൺ​ഗ്രസ് നിഷേധിച്ചു. ആദ്യ പട്ടികയിൽ സ്വന്തം തട്ടകമായ വരുണയിൽ നിന്ന് അദ്ദേഹത്തെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+