ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സമയമാണിത്; ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ഡൽഹി: ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയിൽ പ്രതികരിച്ച് കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സമയമാണിത് എന്നാണ് പുതിയ ട്വീറ്റിൽ രാഹുൽ പറഞ്ഞിരിക്കുന്നത്. "വിദ്വേഷം വിദ്വേഷത്തെ മാത്രമേ വളർത്തൂ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയ്ക്ക് മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സമയമാണിത്." എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ബിജെപി വക്താക്കളായ നവീൻ ജിൻഡാൽ, നൂപുർ ശർമ്മ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിക്കും ഭാര്യക്കും എതിരെ മോശം പരാമർശങ്ങളുമായി രം ഗത്ത് വന്നത്.
അതേ സമയം ബിജെപി വക്താക്കളുടെ പ്രസ്താവനക്കെതിരെ ഇറാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഔദ്യോ ഗികമായ കുറിപ്പുകൾ ഇറക്കിയിട്ടുണ്ട്. ഇതേ തുടർന്ന് വിവാദ പ്രസ്താവന ഇറക്കിയ നൂപുർ ശർമ്മയെ സസ്പെന്റ് ചെയ്യുകയും നവീൻ ജിൻഡാലിനെ പുറത്താക്കിയതായും ബിജെപി അറിയിച്ചു. ഗ്യാൻവ്യാപി വിവാദത്തെ തുടർന്നായിരുന്നു ഇവരുടെ വിവാദ പരാമർശങ്ങൾ. "ബിജെപി ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയുടെ ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രത്തിൽ എല്ലാ മതങ്ങളും തഴച്ചുവളർന്നിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു." വക്താക്കളെ പുറത്താക്കി ബിജെപി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ പരാമർശം വിവാദമായതോടെ ക്ഷമാപണവുമായി വക്താക്കൾ രം ഗത്ത് വന്നിരുന്നു. എന്നാൽ ഈ പ്രസ്താവനയിൽ ബിജെപിയെ പരമാവധി കടന്നാക്രമിക്കാനാണ് കോൺ ഗ്രസി പദ്ധതി. ഹ്രസ്വകാലത്തേക്ക് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ അജണ്ടയ്ക്ക് കീഴടങ്ങാൻ ബിജെപി ഇന്ത്യയെ മതധ്രുവീകരണത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിട്ടുവെന്ന് കോൺ ഗ്രസ് പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ബാഹ്യ ശക്തികളിൽ നിന്നുള്ള സമ്മർദ്ദം മൂലം മാത്രമാണ് വക്താക്കളെ പുറത്താക്കിയതെന്നും ഇത് എന്തോ വലിയ കാര്യം പോലെ ബിജെപിയും മോദി സർക്കാരും കൊട്ടിഘോഷിക്കുകയാണെന്നും സുർജേവാല കൂട്ടിച്ചേർത്തു.
അതേ സമയം പാർട്ടിയെ പുരനുജ്ജിവിപ്പിക്കാനുള്ള പദ്ധതി തയ്യാറിക്കിക്കൊണ്ടിരിക്കുകയാണ് കോൺ ഗ്രസ്. 2024ലെ ദേശീയ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒക്ടോബർ 2 മുതൽ കാശ്മീർ മുതൽ കന്യാകുമാരി വരെ യാത്ര നടത്താൻ പാർട്ടി ആലോചിക്കുന്നുണ്ട്. ഉദയ്പൂരിൽ നടന്ന കോൺഗ്രസിന്റെ മെഗാ സമ്മേളനത്തിലും പാർട്ടിയെ പുരനുജ്ജിവിപ്പിക്കണമെന്ന തരത്തിലുള്ള ചർച്ചകളാണ് നടന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാജ്യത്തെ വിവിധ തിരഞ്ഞെടുപ്പിൽ തുടർച്ചയായ പരാജയങ്ങളായിരുന്നു കോൺ ഗ്രസിന് ഫലം. കോട്ടയായി കാത്ത് വെച്ചിരുന്ന പല സീറ്റുകളും നഷ്ടപ്പെട്ടു. പലയിടങ്ങളിലും അധികാരവും നഷ്ടപ്പെട്ടു.
'ഇന്നത്തെ വൈറൽ ലുക്ക് അനിക ഇങ്ങ് എടുത്തു കേട്ടോ'; കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications