1 കി.മീ കടന്നത് 2 മണിക്കൂറെടുത്ത്, സ്കൂള്‍ കുട്ടികൾ വീട്ടിലെത്തിയത് രാത്രി; ബാംഗ്ലൂരിലെ ബ്ലോക്കിൽ വലഞ്ഞ് ജനം
വീണ്ടും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ബാംഗ്ലൂർ നഗരം. ബുധനാഴ്ച മണിക്കൂറോളമാണ് ആളുകൾ വാഹനവുമായി റോഡിൽ കുടുങ്ങി കിടന്നത്. നഗരത്തിലെ ഔട്ടർ റിംഗ് റോഡ് (ORR) പ്രദേശത്താണ് നീണ്ട ബ്ലോക്ക് അനുഭവപ്പെട്ടത്. ഏകദേശം അഞ്ച് മണിക്കൂറോളമാണ് വാഹനങ്ങൾ കുരുക്കിൽ കിടന്നതെന്നും ഒരു കിലോ മീറ്റർ കടന്ന് കിട്ടാൻ തന്നെ രണ്ട് മണിക്കൂർ എടുത്തുവെന്നും ആളുകൾ ട്വീറ്റ് ചെയ്തു.
വൈകീട്ട് പലരും ഓഫീസ് വിട്ടിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി റോഡിൽ വാഹനങ്ങളുടെ നീണ്ട നിര. കുരുക്ക് പെട്ടെന്ന് അഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും പതിവിൽ വിപരീതമായി വലിയ ബ്ലോക്ക് രൂപപ്പെട്ടു. ഇതോടെ കുടുക്കിൽ പെട്ട പലരും ട്വിറ്ററിലൂടെ തങ്ങളുടെ അമർഷം രേഖപ്പെടുത്തി.

9 മണിക്ക് മുമ്പ് ഓഫീസിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഒആർആർ, മാറത്തഹള്ളി, സർജാപുര, സിൽക്ക്ബോർഡ് റൂട്ടുകൾ വരുന്നത് ഒഴിവാക്കണമെന്നും ചിലർ കുറിച്ചു. കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളില്‍ കടന്നത് ആകെ 5 കിമി മാത്രമാണെന്നും ഒരു കിമി കടക്കാൻ 2 മണിക്കൂർ വരെ എടുത്തുവെന്നുമായിരുന്നു മറ്റൊരാൾ കുറിച്ചത്. തിരക്ക് കാരണം വൈകീട്ട് സ്കൂൾ വിട്ട് കുട്ടികൾ എത്തിയത് രാത്രി എട്ട് മണിയോടെ മാത്രമായിരുന്നുവെന്നും മറ്റൊരാൾ പോസ്റ്റ് ചെയ്തു.
ട്രാഫിക് ബ്ലോക്ക് കാരണം കാൽനടക്കാർക്ക് പോലും നടക്കാൻ പറ്റാതായെന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. 'ബ്ലോക്ക് കാരണം ഇരുചക്രവാഹനങ്ങൾ ഫൂട്ട്പാത്തിലൂടെ കയറാൻ തുടങ്ങി. ഇവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക?', വീഡിയോ പങ്കുവെച്ച് ഒരാൾ ചോദിച്ചു.
അതിനിടയില്‍ ഔട്ടർ റിംഗ് റോഡ് ഏരിയയിൽ നടക്കേണ്ടിയിരുന്ന പ്രശസ്ത കൊമേഡിയന്‍ ട്രെവർ നോഹയുടെ ഷോ റദ്ദാക്കി. ട്രാഫിക് ബ്ലോക്ക് കാരണം അദ്ദേഹത്തിന് പരിപാടി നടന്ന സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല.
അതേസമയം പരിപാടിയിൽ പങ്കെടുക്കാനായി ആളുകൾ കൂട്ടത്തോടെ എത്തിയതും വാഹനങ്ങളുടെ നിര നീണ്ടുപോകാൻ കാരണമായി. ഏകദേശം 3 മൂന്ന് മണിക്കൂറോളം എടുത്താണ് പലരും എത്തിയത്. സാധാരണയായി 1.5 മുതൽ 2 ലക്ഷം വരെ വാഹവങ്ങളാണ് വരേണ്ടിയിരുന്നത്. ഇതിന്റെ ഇരട്ടിയാണ് ബുധനാഴ്ച ഉണ്ടായ തിരക്ക്. വൈകിട്ട് 7:30 ഓടെ 3.59 ലക്ഷം വാഹനങ്ങൾ ഇവിടെ എത്തിയതായി ഐബിഐ ട്രാഫിക് റിപ്പോർട്ട് പറയുന്നു. അതേസമയം കനത്ത മഴയും ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങുകളുമെല്ലാം കുരുക്കിന് കാരണമാ












Click it and Unblock the Notifications