ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക റാലിയില്‍ ഐറ്റം ഡാന്‍സ്, മിയാ ഖലീഫ വരുമോയെന്ന് ബിജെപി!!
ദില്ലി: കര്‍ഷക സമരത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് വേദിയില്‍ ഐറ്റം ഡാന്‍സ്. ജാര്‍ഖണ്ഡിലെ സരായ്‌കേലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ ജനക്രോഷ് റാലിയിലാണ് യുവതിയുടെ നൃത്തം അരങ്ങേറിയത്. ബോളിവുഡിലെ ലൈലാ ഓ ലൈല ഗാനത്തിന് ചുവടുവെച്ചായിരുന്നു നൃത്തം. സിനിമകളില്‍ കാണുന്ന തരത്തിലുള്ള ഗ്ലാമറസ് നൃത്തം കൂടിയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വീഡിയോ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരെ ശക്തമായി വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയത്. അടുത്ത റാലിയില്‍ മിയാ ഖലീഫ വരുമോയെന്ന് ബിജെപി പരിരിച്ചു.
ബിജെപി നേതാവ് സുരേഷ് നാക്കുവയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് കാര്‍ഷിക ബില്ലിനെതിരെ നടത്തിയ റാലിയാണ് ഇതെന്നും വീഡിയോ പങ്കുവെച്ച് ജാര്‍ഖണ്ഡ് ബിജെപി പരിഹസിച്ചു. ജനങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്കില്ലെങ്കില്‍, ഇത്തരം വൃത്തിക്കെട്ട മാര്‍ഗത്തിലൂടെ ജനങ്ങളെ കൂട്ടാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കാര്‍ഷിക നിയമത്തിനെതിരായ റാലിയിലാണ് ഇത്തരം മാദക നൃത്തങ്ങള്‍ നടക്കുന്നതെന്നും ബിജെപി പറയുന്നു. കോണ്‍ഗ്രസിന്റെ ഗ്രാമീണ വികസന മന്ത്രി ആലംഗീര്‍ ആലമും ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം ഒരുവശത്ത് സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുകയും, മറുവശത്ത് ഇത്തരം നൃത്തങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത്തരം വിലകുറഞ്ഞ ഡാന്‍സ് പ്രോഗ്രാമുകള്‍ക്കായി എത്ര വേണമെങ്കിലും പണം ചെലവഴിക്കും. എന്നാല്‍ അധ്യാപകര്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതാണ് കോണ്‍ഗ്രസ് മോഡല്‍ സ്ത്രീ ശാക്തീകരണമെന്നും പരിഹാസമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് ഇത്തരം ഡാന്‍സുകളിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് ബിജെപി നേതാവ് പ്രീതി ഗാന്ധി പറഞ്ഞു.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
കോണ്‍ഗ്രസ് ഇത്തരമൊരു തലത്തിലേക്ക് തരംതാണിരിക്കുന്നു. സ്ത്രീകള്‍ ആ പാര്‍ട്ടിയില്‍ മോശക്കാരായിട്ടാണ് കാണുന്നത്. അവര്‍ സ്ത്രീകളെ ഉപയോഗിച്ച് ജനക്കൂട്ടത്തെ ഉണ്ടാക്കുകയാണ്. അതും കര്‍ഷക സമരത്തിന്റെ പേരിലെന്ന് പ്രീതി ഗാന്ധി പറഞ്ഞു. ഇതാണ് രാഹുല്‍ ഗാന്ധിയുടെ സ്ത്രീ ശാക്തീകരണം. ഒരു സ്ത്രീയെന്ന നിലയില്‍ ഇത്തരം പെരുമാറ്റം പ്രിയങ്കാ ഗാന്ധി അംഗീകരിക്കുമോ എന്നും പ്രീതി ചോദിച്ചു.
അതേസമയം രാജ്യവ്യാപകമായി കോണ്‍ഗ്രസ് കര്‍ഷക സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദം കടന്നുവന്നിരിക്കുന്നത്. ദേശീയ തലത്തില്‍ ഇതിന് പാര്‍ട്ടി മറുപടി നല്‍കേണ്ടി വരും.
ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം