Get Updates
Get notified of breaking news, exclusive insights, and must-see stories!

തമന്ന കാരണം 5 കോടി നഷ്ടമായി; നടിക്ക് ഒന്നര കോടി കൊടുത്തു... മാസ്റ്റര്‍ഷെഫ് ടീം കോടതിയില്‍

ഹൈദരാബാദ്: പ്രശസ്ത നടി തമന്ന ഭാട്ടിയ കോടതിയില്‍. ചെയ്ത ജോലിക്ക് പണം ലഭിച്ചില്ലെന്നാണ് പരാതി. ടെലിവിഷന്‍ ഷോ നിര്‍മാതാക്കളായ മാസ്റ്റര്‍ഷെഫ് തെലുങ്കുവിന് എതിരേയാണ് തമന്ന ഭാട്ടിയ ബെംഗളൂരു കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്നാല്‍ മാസ്റ്റര്‍ഷെഫ് തെലുങ്കു നടി തമന്ന ഭാട്ടിയക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. നടി കരാറില്‍ നിന്ന് പിന്‍മാറിയെന്നും അഞ്ച് കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായി എന്നുമാണ് പരാതി.

അതിനിടെ, തമന്ന അഭനിയിച്ച റിയാലിറ്റി ഷോയില്‍ മറ്റൊരു നടിയായ അനസുയ ഭരദ്വാജിനെ ഉള്‍പ്പെടുത്തി ഷോയുമായി മുന്നോട്ട് പോകാന്‍ കമ്പനി തീരുമാനിക്കുകയും ചെയ്തു. ഇതാണ് തമന്നയെ പ്രകോപിപ്പിച്ചത്. നടിയും മാസ്റ്റര്‍ഷെഫും പറയുന്നത് രണ്ട് കാര്യങ്ങളാണ്. വലിയ വിവാദങ്ങളിലേക്കാണ് കേസ് പോകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നടി തമന്ന ഭാട്ടിയയെ വച്ചാണ് പാചക റിയാലിറ്റി ഷോ നടത്താന്‍ മാസ്റ്റര്‍ഷെഫ് തെലുങ്കു തീരുമാനിച്ചിരുന്നത്. ഒട്ടേറെ ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തമന്നയെ ഷോയില്‍ നിന്ന് ഒഴിവാക്കി. പകരം അനസുയ ഭരദ്വാജിനെ വച്ച് ഷോ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് തമന്ന നിയമ നടപടി ആലോചിച്ചത്. തമന്നയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആരാധകര്‍ രംഗത്തുവന്നു.

2

ഷോയില്‍ നിന്ന് തമന്ന ഭാട്ടിയയെ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് നടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു. അഭിനയിച്ചതിന് പണം തന്നില്ലെന്നാണ് പരാതി. യാതൊരു ഔപചാരികതയില്ലാത്ത വിധമാണ് മാസ്റ്റര്‍ഷെഫ് തെലുങ്കു ടീം എന്നോട് പെരുമാറിയതെന്ന് തമന്ന ആരോപിക്കുന്നു. കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും തമന്ന അവസാനിപ്പിച്ചു.

3

അതേസമയം, മാസ്റ്റര്‍ഷെഫ് അണിയറ പ്രവര്‍ത്തകരായ ഇന്നൊവേറ്റീവ് ഫിലിം അക്കാദമി (ഐഎഫ്എ) ബെംഗളൂരു കോടതിയെ സമീപിച്ചു. തമന്ന കാരണം കമ്പനിക്ക് വലിയ നഷ്ടമുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. തമന്നയ്ക്ക് ഇതുവരെ അഭിനയിച്ചതിനുള്ള പണം കൈമാറിയിട്ടുണ്ട്. അവര്‍ ഇനിയും കൂടുതല്‍ പണവും അടുത്ത ഷോയിലേക്കുള്ള അഡ്വാന്‍സും ചോദിക്കുകയാമെന്നും കമ്പനി ആരോപിക്കുന്നു.

4

18 ഷൂട്ടിങ് ദിനങ്ങളുണ്ടാകുമെന്നാണ് തമന്നയുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞിരുന്നതെന്ന് ഐഎഫ്എ വിശദീകരിക്കുന്നു. ജൂണ്‍ 24 മുതല്‍ സെപ്തംബര്‍ അവസാനം വരെ ആണ് സമയം നിശ്ചയിച്ചിരുന്നത്. നടിക്ക് രണ്ട് കോടി രൂപ നല്‍കാനാണ് ധാരണ. ഇക്കാര്യങ്ങളെല്ലാം കരാറില്‍ പറഞ്ഞതാണ്. 16 ദിവസത്തെ ഷൂട്ടിങിനുള്ള കൂലിയായി ഒന്നര കോടി രൂപ തമന്നയ്ക്ക് നല്‍കിയെന്നും ഐഎഫ്എ പ്രതികരിച്ചു.

5

തമന്ന ഇപ്പോള്‍ വാക്കുമാറുകയാണ്. അവര്‍ ബാക്കി ഷൂട്ടിങിന് എത്തുന്നില്ല. മറ്റു ഷൂട്ടിങുകള്‍ക്ക് അവര്‍ നിര്‍മാണ കമ്പനികളുമായി കരാറിലെത്തുകയും ചെയ്തു. ഷൂട്ടിങ് രണ്ടു ദിവസമാണ് ബാക്കിയുള്ളത്. അത് കഴിഞ്ഞാല്‍ പണം മുഴുവനായി തരാം എന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങിന് തമന്ന ഇതുവരെ വന്നില്ല. അതുകൊണ്ട് വലിയ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്നും ഐഎഫ്എ ആരോപിക്കുന്നു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

6

ഷൂട്ടിങ് സെപ്തംബര്‍ അവസാനത്തില്‍ തീര്‍ക്കാമെന്നാണ് ധാരണയുണ്ടായിരുന്നത്. സെപ്തംബര്‍ കഴിഞ്ഞിട്ടും ഷൂട്ടിങ് തീര്‍ന്നില്ല. അത് തമന്ന കാരണമാണ്. ഷൂട്ടിങിനും ജോലിക്കാര്‍ക്കുമായുള്ള ചെലവിലേക്ക് അഞ്ച് കോടിയാണ് കമ്പനിക്ക് നഷ്ടം വന്നിട്ടുള്ളത്. 300ലധികം ജീവനക്കാരാണ് കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ഐഎഫ്എ പറയുന്നു.

7

ഷോയുടെ ഫിനാലെ ഷൂട്ടിങ് ആണ് നടക്കാനുള്ളത്. ഇതുവരെ അത് നടന്നിട്ടില്ല. രണ്ടാം സീസണിലേക്കുള്ള തുക മുന്‍കൂറായി തമന്ന ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ രണ്ടാം സീസണ്‍ തുടങ്ങാന്‍ ആലോചിചിട്ടില്ല. ഇനി നടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കരാര്‍ ലംഘനത്തിന് കോടതിയെ സമീപിച്ചത്. ധാരണ ലംഘിച്ചാല്‍ കോടതിയെ സമീപിക്കാമെന്ന് കരാറിലുള്ളതാണെന്നും കമ്പനി വിശദീകരിക്കുന്നു. വെങ്കിടേഷ്, വരുണ്‍ തേജ്, മെഹ്രീന്‍ പിര്‍സാദ എന്നിവര്‍ക്കൊപ്പം എഫ്3യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് തമന്ന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+