ജയലളിതയുടെ ആശുപത്രി ബില്ല് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഭക്ഷണത്തിന് മാത്രം ഒരു കോടിയിലേറെ
Recommended Video

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ബില്ല് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആശുപത്രി അധികൃതരില്‍ നിന്ന് ചോര്‍ന്ന ബില്ലിന്റെ പകര്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അപ്പോളോ ആശുപത്രിയില്‍ കഴിയുന്നതിനിടെ ജയലളിതയ്ക്ക് ഭക്ഷണത്തിന് വേണ്ടി മാത്രം ഒരു കോടിയിലേറെ രൂപ ചെലവായെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു.
വിവിധ രോഗങ്ങള്‍ അലട്ടിയിരുന്ന ജയലളിതയ്ക്ക് ഇത്രയുമധികം തുക ഭക്ഷണത്തിന് വേണ്ടി മാത്രം ചെലവായോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. മൊത്തെ ബില്‍ തുക ഏഴ് കോടിയോളം വരും. ജയളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ കമ്മീഷന് ആശുപത്രി അധികൃതര്‍ ബില്‍ തുക കൈമാറിയിരുന്നു.....

ആശുപത്രിയില്‍ 75 ദിവസം
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ 75 ദിവസമാണ് ജയലളിത ചികില്‍സയില്‍ കഴിഞ്ഞത്. ഇത്രയും ദിവസത്തെ മൊത്തം ചെലവായ തുകയുടെ ബില്ലാണ് ചോര്‍ന്നിരിക്കുന്നത്. ആറ് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപയാണ് മൊത്തം ആശുപത്രിയില്‍ അടയ്‌ക്കേണ്ടി വന്നത്. ഇതില്‍ ഭക്ഷണത്തിന് മാത്രം ഒരു കോടിയിലധികം ചെലവായി.

2016 സപ്തംബറില്‍
2016 സപ്തംബറിലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് അവര്‍ മരിക്കുകയും ചെയ്തു. ഇതിനിടയില്‍ വിദേശത്ത് നിന്നു വരെ വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈയിലെത്തി ജയലളിതയെ പരിശോധിച്ചിരുന്നു.

45 ലക്ഷം സംശയത്തില്‍
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍ മുമ്പാകെ ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച ബില്ല് ആണ് ചോര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ സംശയകരമായ ഒരു 45 ലക്ഷം കാണുന്നുണ്ട്.

ആറ് കോടി പാര്‍ട്ടി അടച്ചു
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്. മാസങ്ങള്‍ക്ക് ശേഷം 2017 ജൂണില്‍ എഐഎഡിഎംകെ ആറ് കോടിയുടെ ബില്ല് ആശുപത്രിയില്‍ അടച്ചിരുന്നു. എന്നാല്‍ 42 ലക്ഷം രൂപ നേരത്തെ അടച്ചിട്ടുണ്ട്. 2016 ഒക്ടോബര്‍ 13നാണ് ഈ തുക അടച്ചിരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ചോര്‍ന്ന ബില്ലില്‍ പറയുന്നത് 45 ലക്ഷം ഇതുവരെ അടച്ചിട്ടില്ല എന്നാണ്.

സത്യം തേടിയപ്പോള്‍
ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷനോ ആശുപത്രി അധികൃതരോ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ ബില്ല് പ്രചരിക്കാന്‍ തുടങ്ങിയതോടെ മാധ്യമങ്ങള്‍ നിജസ്ഥിതി തേടി കമ്മീഷനെ ബന്ധപ്പെട്ടിരുന്നു. അവര്‍ പ്രതികരിക്കുന്നില്ല. എന്നാല്‍ ബില്ല് ഇതുതന്നെയാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

മൈമൂന ബാദ്ഷയുടെ പ്രതികരണം
ആശുപത്രി അധികൃതര്‍ കഴിഞ്ഞമാസമാണ് ബില്ല് അന്വേഷണ കമ്മീഷന് കൈമാറിയതെന്ന് ആശുപത്രിയുടെ അഭിഭാഷക മൈമൂന ബാദ്ഷ അറിയിച്ചു. എന്നാല്‍ പ്രചരിക്കുന്ന ബില്ല് അപൂര്‍ണമാണ്. 200ലധികം പേജാണ് ബില്ലിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പേജ് മാത്രമാണെന്നും മൈമൂന പറഞ്ഞു.

ഭക്ഷണ ബില്ല് സംബന്ധിച്ച്
ആശുപത്രി കമ്മീഷന് കൈമാറിയത് രഹസ്യരേഖകളാണ്. ഇത് എങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യമായതെന്ന് മൈമൂന ആശ്ചര്യം പ്രകടിപ്പിച്ചു. ഭക്ഷണത്തിന്റെ ബില്ല് ജയലളിതയുടെത് മാത്രമല്ല. ആശുപത്രിയിലെത്തിയ വിഐപി സന്ദര്‍ശകരുടേത് ഉള്‍പ്പെടെയാണെന്നും അഭിഭാഷക വിശദീകരിച്ചു.












Click it and Unblock the Notifications