തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
PartyLW
CONG1100
BJP980
BSP50
OTH00
രാജസ്ഥാൻ - 199
PartyLW
CONG980
BJP810
BSP30
OTH140
ഛത്തീസ്ഗഡ് - 90
PartyLW
CONG580
BJP220
BSP+80
OTH00
തെലങ്കാന - 119
PartyLW
TRS871
TDP, CONG+180
AIMIM51
OTH70
മിസോറാം - 40
PartyLW
MNF240
CONG80
BJP10
OTH00
 • search

സിആര്‍പിഎഫ് ക്യാമ്പ് ആക്രമണം: കൊല്ലപ്പെട്ട ഭീകരരില്‍ 16കാരനും, രണ്ടില്‍ ഒന്ന് പോലീസുകാരന്‍റെ മകന്‍

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍റെ മകനും പങ്ക്. ജമ്മു കശ്മീര്‍ പോലീസിലെ കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് ഖണ്ഡേയുടെ പ്രായപൂര്‍ത്തിയായ മകനാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. 16കാരനായ ഫര്‍ദീന്‍ അഹമ്മദ് ഖണ്ഡായ് ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

  ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. 200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്യാമ്പിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണമുണ്ടായതോടെ സിആര്‍പിഎഫിന്‍റെ 185 ബറ്റാലിയനിലേയ്ക്ക് വന്‍ പോലീസ് സന്നാഹമാണ് എത്തിച്ചേര്‍ന്നത്. ലെത്താപുര, അവാന്തിപുര, പുല്‍വാമ ജില്ലകളിലെ സിര്‍ആര്‍പിഎഫ് ക്യാമ്പുകളാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ സുരക്ഷാ വീഴ്ചയാണ് ആക്രമണം പ്രതിരോധിക്കാന്‍ സൈന്യത്തിന് വെല്ലുവിളിയായത്.

   മൂന്ന് മാസം മുമ്പ് ആയുധമേന്തി

  മൂന്ന് മാസം മുമ്പ് ആയുധമേന്തി


  ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖണ്ഡായ് മൂന്ന് മാസം മുമ്പാണ് ഭീകരര്‍ക്കൊപ്പം ചേരുന്നത്. ജമ്മു കശ്മീരിലെ ത്രാല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഖണ്ഡായ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ പോസ്റ്റര്‍ ബോയ് ആയിരുന്ന ബര്‍ഹാന്‍ വാനിയുടെ വീടിന് സമീപത്താണ് ഖണ്ഡായ് താമസിക്കുന്നത്. 22 കാരനായ മന്‍സൂര്‍ ബാബ ദ്രുബ്ഗാമാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. ദക്ഷിണ കശ്മീരിലെ പുല്‍വാമ സ്വദേശിയാണ് ഇയാള്‍. കശ്മീരില്‍ കുടുതല്‍ യുവാക്കള്‍ ഭീകരസംഘടനയില്‍ ചേരുന്നത് മോശം പ്രവണതയാണെന്ന് ചൂണ്ടിക്കാണിക്കുന്ന പോലീസ് ഇത്തരം യുവാക്കളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  15 വര്‍ഷത്തിന് ശേഷം!!

  15 വര്‍ഷത്തിന് ശേഷം!!

  ജമ്മുകശ്മീരിലെ പ്രാദേശിക ഭീകരര്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സുരക്ഷാ സേനയ്ക്ക് മുമ്പിലുള്ള വെല്ലുവിളിയായാണ് കണക്കാക്കുന്നത്. പ്രാദേശിക ഭീകരര്‍ പാക് ഭീകരസംഘടനയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രവണത കശ്മീരിലേയ്ക്ക് 15 വര്‍ഷത്തിന് ശേഷം തിരിച്ചുവരുന്ന പ്രവണതയും ഇപ്പോള്‍ ആരംഭിക്കുന്നുണ്ട്. നേരത്തെ 2003 ലാണ് ഇത്തരത്തില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.

   തിരച്ചില്‍ തുടരും

  തിരച്ചില്‍ തുടരും


  ഞായറാഴ്ച മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അ‍ഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതോടെ പോലീസും സിആര്‍പിഎഫ് ഉദ്യോദഗസ്ഥരും രാത്രി തന്നെ അവശേഷിക്കുന്ന ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മൂന്നാമനെ കണ്ടെത്താന്‍ കഴിയാതായതോടെ അവസാനിപ്പിച്ച തിരച്ചില്‍ തിങ്കളാഴ്ച തുടരുമെന്ന് സിആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പുറമേ രണ്ട് ഭീകരരും ആക്രമണത്തിനിചെ കൊല്ലപ്പെട്ടിരുന്നു.

   സുരക്ഷ അപര്യാപ്തം

  സുരക്ഷ അപര്യാപ്തം


  സിആര്‍പിഎഫ് ക്യാമ്പിലെ പ്രാദേശിക ജോലിക്കാരനാണ് ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഭീകരര്‍ക്ക് കൈമാറിയതെന്നാണ് സൂചന. തകര്‍ന്ന ചുവരുകളും മോശം സുരക്ഷാ സംവിധാനങ്ങളുമുള്ള ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങളുമാണ് ഭീകരരെ സഹായിച്ചതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പോലീസും എന്‍എസ്ജി കമാന്‍ഡോകളും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും. ഭീകരര്‍ ഈ ക്യാമ്പിനെ ലക്ഷ്യം വച്ചിരുന്നതായുള്ള വിവരം ലഭിച്ചിരുന്നുവെങ്കിലും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ് അഞ്ച് ജവാന്മാരുടെ മരണത്തില്‍ കലാശിച്ചത്. ലെതപൊല്ലയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണസാധ്യതയുണ്ടെന്ന് വിവരം നല്‍കിയിരുന്നു. എന്നാല്‍ 13 മണിക്കൂറിനുള്ളില്‍ തന്നെ ഭീകരാക്രമണം ഉണ്ടാക്കുകയും ചെയ്തുു.

   മുന്നറിയിപ്പ് അവഗണിച്ചു!

  മുന്നറിയിപ്പ് അവഗണിച്ചു!


  സിആര്‍പിഎഫ് ക്യാമ്പ് ലക്ഷ്യം വച്ച് ആക്രമണം നടത്തുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സിആര്‍പിഎഫ് കേന്ദ്രം ആക്രമിക്കാന്‍ ഭീകരര്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും കഴിഞ്ഞ ദിവസം നടപ്പിലാക്കിയെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എസ്പി വെയ്ദിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഉദ്യോഗസ്ഥരെ ബന്ദികളാക്കി

  ഉദ്യോഗസ്ഥരെ ബന്ദികളാക്കി

  നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമാണ് സൈന്യം ഭീകരരെ നേരിട്ടത്. മൂന്ന് ബ്ലോക്കുകളായി സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലെ ഓരോ ബ്ലോക്കും ഒഴിപ്പിച്ചാണ് സൈന്യവും പോലീസും ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. ഓഫീസര്‍മാരുടെ കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനു ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ആശുപത്രി, കണ്‍ട്രോള്‍ റൂം എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ശേഷമാണ് ആക്രമണം നടത്തുന്നത്.

   പകരം വീട്ടുമെന്നുറപ്പ്

  പകരം വീട്ടുമെന്നുറപ്പ്

  ജമ്മു കശ്മീരില്‍ വച്ച് ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ നൂര്‍ മുഹമ്മദ് തന്ത്രി കൊല്ലപ്പെട്ടതിന് പിന്നാലെ സംഘടന കണക്കുതീര്‍ക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നൂര്‍ മുഹമ്മദിന്‍റെ മരണം സംഘടനയ്ക്ക് തിരിച്ചടിയായെന്നും കണക്കുതീര്‍ക്കുമെന്നുമുള്ള സൂചനകളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭീകരര്‍ പ്രകോപനമില്ലാതെ ക്യാമ്പിന് നേരെ വെടിയുതിര്‍ത്തത്.

   പിന്നില്‍ ജെയ്ഷെ മുഹമ്മദ്

  പിന്നില്‍ ജെയ്ഷെ മുഹമ്മദ്


  സിആര്‍പിഎഫ് കേന്ദ്രത്തിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തെത്തിയിട്ടുള്ളത്. നവംബര്‍ മാസത്തില്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ എട്ടംഗ സംഘത്തിലെ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

  English summary
  Hours before New Year's eve, three heavily armed Jaish terrorists attacked CRPF training camp in Awantipora. One of them identified as 16-year-old Fardeen Ahmad Khanday, son of police constable Ghulam Mohammad khandey reportedly posted in Srinagar in J-K police.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more