കൊവിഡ്: പാര്‍ലമെന്ററികാര്യ സമിതി യോഗം വിട്ട് ബിജെപി എംപിമാർ, രാജി ഭീഷണി മുഴക്കി ജയ്റാം രമേഷ്
ദില്ലി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം അടക്കമുളള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററികാര്യ സമിതിയുടെ യോഗം ബഹിഷ്‌ക്കരിച്ച് ബിജെപി എംപിമാര്‍. സമിതി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷ് രാജി ഭീഷണി മുഴക്കിയതോടെയാണ് ബിജെപി എംപിമാര്‍ യോഗത്തിലേക്ക് തിരിച്ച് എത്താന്‍ തയ്യാറായത് എന്നാണ് റിപ്പോര്‍ട്ട്.
ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ, പ്രധാനമന്ത്രിയുടെ പ്രധാന ശാസ്ത്ര ഉപദേശകന്‍ കെ വിജയരാഘവന്‍, സിഎസ്ആര്‍ ഡിജി ശേഖര്‍ മണ്‍ഡേ എന്നിവരുമായി കൊവിഡ് വാക്‌സിന്‍ വികസനം അടക്കമുളള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ് പാര്‍ലമെന്ററികാര്യ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. കൊവിഡ് വാക്‌സിന്‍ നയത്തെ രാഷ്ട്രീയവത്കരിക്കുന്നു എന്ന് ആരോപിച്ചാണ് യോഗത്തില്‍ നിന്ന് ബിജെപി എംപിമാര്‍ ഇറങ്ങിപ്പോയത്.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
ഇതോടെ താന്‍ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതായി ജയ്‌റാം രമേഷ് പ്രഖ്യാപിച്ചു. പിന്നാലെയാണ് ബിജെപിയുടെ എംപിമാര്‍ തിരിച്ച് വന്ന് യോഗത്തില്‍ പങ്കെടുത്തത്. നേരത്തെയുളള ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് യോഗത്തിന്റെ അജണ്ടയെന്ന് ജയ്‌റാം രമേഷ് പറഞ്ഞു. ബിജെപി എംപിമാര്‍ യോഗം ബഹിഷ്‌ക്കരിക്കുന്നത് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് തടയുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സമിതിക്ക് അവിശ്വാസ പ്രമേയം പാസ്സാക്കുകയോ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കുകയോ ചെയ്യാം. എന്നാല്‍ യോഗം തുടരുക തന്നെ ചെയ്യുമെന്നും ജയ്‌റാം രമേശ് അറിയിച്ചു. ഇതോടെ എംപിമാര്‍ യോഗത്തിനോട് സഹകരിക്കാന്‍ തയ്യാറാവുകയായിരുന്നു.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications