ഹിമാചലില്‍ തര്‍ക്കം തീര്‍ന്നു; ജയറാം താക്കൂര്‍ മുഖ്യമന്ത്രി

  • Posted By: Desk
Subscribe to Oneindia Malayalam

ഷിംല: ഒടുവില്‍ ഹിമാചല്‍ പ്രദേശിലും മുഖ്യമന്ത്രിയെ സംബന്ധിച്ച് ബിജെപിക്കുള്ളിലെ തര്‍ക്കം തീര്‍ന്നു. ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു.

ആരെ മുഖ്യമന്ത്രിയാക്കണം എന്നത് സംബന്ധിച്ച് ഹിമാചല്‍ ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ജയറാം താക്കൂറിനെ കൂടാതെ കേന്ദ്ര മന്ത്രി ജെപി നദ്ദയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നു. ഒടുവില്‍ ജയറാം താക്കൂറിന് തന്നെ നറുക്ക് വീഴുകയായിരുന്നു.

Jairam Thakur

തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത് പ്രേംകുമാര്‍ ധൂമലിനെ ആയിരുന്നു. എന്നാല്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെ ധൂമല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു.

അഞ്ച് തവണ എംഎല്‍എ ആയ ആളാണ് ജയറാം താക്കൂര്‍. ഹിമാചല്‍ ബിജെപിയുടെ സംസ്ഥാനഘടനത്തില്‍ ഭൂരിപക്ഷം പേരും നേരത്തെ തന്നെ താക്കൂറിനെ പിന്തുണച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരം നദ്ദ തന്നെ മുഖ്യമന്ത്രിയാകുമോ എന്ന സംശയവും നിലനിന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jai Ram Thakur is the new Chief Minister of Himachal Pradesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്