കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കുള്ളിലെ സംഘര്‍ഷമാണ് ജെയ്റ്റ്‌ലി-സ്വാമി യുദ്ധമെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: അരുണ്‍ ജെയ്റ്റ്‌ലിയും സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മിലുള്ള വാക്ക് പോര് ബിജെപിക്കുള്ളിലെ സംഘര്‍ഷത്തെയാണ് തുറന്നുകാട്ടുന്നതെന്ന് ശിവസേന. അഴിമതിക്കെതിരെയും ഹിന്ദുത്വത്തിനും വേണ്ടിയുള്ള സ്വാമിയുടെ പോരാട്ടത്തിന് അദ്ദേഹത്തോട് മമത ഉണ്ടെന്നും ശിവസേന വ്യക്തമാക്കി.

മോദിയുടെ യോഗയെ പരിഹസിച്ച് വീണ്ടും ശിവസേന... യോഗ പരിശീലിച്ചാല്‍ വിലക്കയറ്റം കുറയുമോ?മോദിയുടെ യോഗയെ പരിഹസിച്ച് വീണ്ടും ശിവസേന... യോഗ പരിശീലിച്ചാല്‍ വിലക്കയറ്റം കുറയുമോ?

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ധനമന്ത്രാലയത്തിലെ രണ്ട് പ്രധാന പദവികളിലിരിക്കുന്നവരെ എന്തിനാണ് ആക്രമിക്കുന്നതെന്ന് സ്വാമിക്ക് കൃത്യമായി അറിയാം.

Shiv Sena

എന്നാല്‍ മറ്റ് ചിലര്‍ക്ക് വേണ്ടി അദ്ദേഹം ഉപയോഗിക്കപ്പെടുന്നു എന്നത് തെറ്റായ കാര്യമാണെന്നുംസിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.സ്വാമി ഒരു സാമ്പത്തിക വിദഗ്ദനും ബിജെപിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായതിനാലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതെന്നും ലേഖനത്തില്‍ പറയുന്നു.

ഒപ്പം സ്വാമിയെ രാജ്യത്തിന്റെ ധനമന്ത്രിയായി വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങിന്റെ നടപടിയെ വിഡിത്തം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മോദി യോഗയെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വരുന്നത് നല്ല കാര്യമാണ് എന്നാല്‍ ഇതുകൊണ്ട് ജനങ്ങള്‍ക്ക് വിലക്കയറ്റംകൊണ്ട് അനുഭവിക്കുന്ന വേദന മാറുമോ എന്ന് കഴിഞ്ഞ ദിവസത്തെ ലേകനത്തിലൂടെ ശിവസേന ചോദിച്ചിരുന്നു.

English summary
The Shiv Sena on Friday said the verbal volley between BJP leader Subramanian Swamy and Union Finance Minister Arun Jaitley over the remarks against Chief Economic Advisor Arvind Subramanian, has brought the inner conflict of the saffron party to the fore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X