Exit Poll 2024: എൻസി - കോൺഗ്രസ് സഖ്യത്തിന് മുന്നിൽ താമര വാടും; പ്രവചനം ഇങ്ങനെ
ഡൽഹി: ജമ്മു കശ്മീർ എക്‌സിറ്റ് പോൾ പുറത്തുവന്നു. ജമ്മു കശ്മീരിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഈ തിരഞ്ഞെടുപ്പ്. ജമ്മു കശ്മീരിൽ അധികാരം നേടാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. ദൈനിക് ഭാസക്കറിന്റെ സർവേ പ്രകാരം എൻ സി കോൺഗ്രസ് സഖ്യം 35 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.
പീപ്പിൾസ് പ്ലസിന് പിന്നാലെയാണ് ദൈനികും എൻ സി കോൺഗ്രസ് സഖ്യത്തിന് സാധ്യത പ്രവചിക്കുന്നത്. 20 - 25 സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. 4 -7 സീറ്റുകൾ ആണ് പി ഡി പിക്ക് പ്രവചിക്കുന്നത്. 90 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടം സെപ്റ്റംബർ 18 ന് ആയിരുന്നു. സെപ്റ്റംബർ 25 ന് രണ്ടാം ഘട്ടം നടന്നും. ഒക്ടോബർ 1 ന് ആണ് മൂന്നാം ഘട്ടം നടന്നത്. ജമ്മു കശ്മീരിനെ സംബന്ധിച്ച് ഇത് വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ്. വോട്ടെണ്ണൽ ഒക്ടോബർ 8 നാണ്.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ ശേഷം ആദ്യം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണനേടാൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. 2019 ൽ ആണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്ത് കഴഞ്ഞത്.
2014 ൽ ആണ് ജമ്മു കശ്മീർ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടനുപ്പ് നടന്നത്. അന്ന് പൂർണ സംസ്ഥാന പദിവി ജമ്മുകശ്മീരിന് ഉണ്ടായിരുന്നു. ബി ജെ പി 25 സീറ്റുകളിലാണ് അന്ന് വിജയിച്ചത്. 28 സീറ്റുകളിൽ പി ഡി പിയും. ബി ജെ പി യും പി ഡി പിയും ചേർന്നാണ് അന്ന് കശ്മീർ ഭരിച്ചത്.












Click it and Unblock the Notifications