ജമ്മു കാശ്മീര്‍ സംഘര്‍ഷത്തില്‍ കോളേജ് അധ്യാപകന്‍ വെടിയേറ്റ് മരിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സംഘര്‍ഷത്തിനിടയില്‍ കോളേജ് അധ്യാപകന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഷാബില്‍ അഹമദ് മോംഗയാണ് വ്യാഴ്യാഴ്ച രാവിലെ മരിച്ചത്.
വെടിവെയ്പ്പില്‍ 18 പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വെടിവെയ്പ്പ് നടന്നത്. കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് 41 ദിവസമാണിത്.

വീടുകള്‍ കയറിയിറങ്ങി പ്രതിഷേധക്കാര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ 28 പ്രതിഷേധക്കാരടെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അധ്യാപകന്റെ മരണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ വീണ്ടും കനത്തിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘഷത്തെ തുടര്‍ന്ന് ശ്രീനഗറിലെ സ്‌കൂളുകളും കോളേജുകളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഗതാഗതവും സ്തംഭിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications