കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീരിലെ റിപ്പബ്ലിക് ദിനപരേഡില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്, നടപടി സിഐഡി നിര്‍ദ്ദേശത്തെ തുടര്‍ന്ന്

Google Oneindia Malayalam News

ശ്രീനഗര്‍: റിപ്പബ്ലിക് ദിന പരേഡ് കവര്‍ ചെയ്യുന്നതില്‍ നിന്ന് ആറ് വിഡിയോ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ വിലക്കി. ജമ്മു കാശ്മീരിലെ ഷെര്‍ ഇ കാശ്മീര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ആണ് ഇവര്‍ക്ക് വിലക്ക് നേരിട്ടത്. ഇവര്‍ക്കെതിരെ വന്ന സിഐഡി റിപ്പോര്‍ട്ട് അനുകൂലമല്ലാത്തതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് പോലീസ് പറയുന്നു. ഈ ആറ് മാധ്യമപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം അനുകൂലമല്ലെന്നും അതിനാല്‍ ഇവരെ പരേഡ് നടക്കുന്ന ഇടത്തേക്ക് അനുവദിക്കുന്നത് ഉചിതമാകില്ലെന്നും ജമ്മു കാശ്മീര്‍ പോലീസ് പറയുന്നു. ഇക്കാരണത്താലാണ് ഇവരുടെ മീഡിയ കാര്‍ഡ് റദ്ദാക്കിയതെന്നുമാണ് വിഷയത്തിലുള്ള വിശദീകരണം.

എന്നാല്‍ ഈ ആറു മാധ്യമപ്രവര്‍ത്തകരും ജമ്മു കാശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മീഡിയ അക്രെഡിറ്റേഷന്‍ ഉള്ളവരാണ്. പ്രവേശനം നിക്ഷേധിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ റിപ്പബ്‌ളിക് പരേഡില്‍ നിന്ന് വിട്ട് നിന്നു. പ്രതിഷേധപ്രകടനവും നടത്തി. സിഐഡി റിപ്പോര്‍ട്ട് ഉള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും പോലീസ് വിശദീകരിച്ചു. ഇതിനുമുന്‍പും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്ക് നേരിട്ടിരുന്നു.

jammukshmir

ജമ്മു കാശ്മീര്‍ ഗവര്‍ണരുടെ ഉപദേഷ്ടാവായ കെ വിജയ് കുമാര്‍ ഇത്തരത്തിലൊരു വിലക്ക് ഉണ്ടായിട്ടുണ്ടെന്നും വിലക്കിയ മാധ്യമപ്രവര്‍ത്തകരുടെ പാസ് ആധികാരികമല്ലെന്ന് കണ്ടെത്തിയതിനാലാണിതെന്നും പറയുന്നു. ഇത്തരത്തിലുള്ള സുരക്ഷ പരിശോധന ഭാവിയിലേക്കുള്ള സുരക്ഷയെ മാനിച്ചാണെന്നും പറഞ്ഞു.
English summary
Jammu Kashmir police put ban for 6 media person from covering republic day parade due to security concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X