Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരി പണ്ഡിറ്റ് അധ്യാപകര്‍ക്ക് ട്രാന്‍സ്ഫര്‍ നൽകി സര്‍ക്കാര്‍; ലിസ്റ്റ് പബ്ലിക്കായെന്ന് ബിജെപി

ന്യൂഡല്‍ഹി: 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റി നിയമിച്ചു. ശ്രീനഗര്‍ ഉള്‍പ്പടെയുള്ള സുരക്ഷിത സ്ഥലങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. കശ്മീരില്‍ പണ്ഡിറ്റ് ജനവിഭാഗങ്ങള്‍ക്കെതിരായ അക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണത്തിന് എതിരെ പണ്ഡിറ്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകള്‍ പ്രതിഷേധം നടത്തിയിരുന്നു.

kshmir pandit

ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉള്‍ഗ്രാമങ്ങളിലേക്കോ സ്ഥലം മാറ്റം വേണം എന്നായിരുന്നു കശ്മീരി പണ്ഡിറ്റുകളുടെ ആവശ്യം.ഇതിന് പിന്നാലെയാണ് അധ്യാപകര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്.

പുതിയ നിര്‍ദ്ദേശത്തില്‍ പ്രതിഷേധക്കാര്‍ പൂര്‍ണ തൃപ്തരല്ല. ''ബോണ്ടിന്റെ പൂര്‍ണമായ അസാധുവാക്കല്‍ ആവശ്യമാണെന്നും ജമ്മുകശ്മീര്‍ ഒരു കേന്ദ്ര ഭരണ പ്രദേശമാണെന്നും തങ്ങളെ മറ്റേതെങ്കിലും കേന്ദ്ര ഭരണ പ്രദേശത്തേക്കോ ജമ്മു മേഖലയിലേക്കോ മാറ്റാന്‍ വളരെ സാധ്യതയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

കശ്മീരിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ വെച്ച് കശ്മീരിലെ സുരക്ഷാസ്ഥിതി ആഭ്യന്തര മന്ത്രി വിലയിരുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ജമ്മുകശ്മീരില്‍ ജോലി ചെയ്യുന്നവരുടേയും സുരക്ഷ ഉറപ്പാക്കണമെന്നും അമിത് ഷാ കര്‍ശനമായ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, ട്രാന്‍സ്ഫര്‍ ലിസ്റ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പബ്ലിക് ഡൊമെയ്നില്‍ നിന്ന് ചോര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ജമ്മു കശ്മീരിലെ ബിജെപി വക്താവ് ആരോപിച്ചു.

ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി

കാശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ പുതിയ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പൊതുജനങ്ങള്‍ കാണുന്നത് അത്ഭുതമാണ് . ആരെയാണ് എവിടെയാണ് നിയമിച്ചിരിക്കുന്നതെന്ന് തീവ്രവാദികള്‍ക്ക് വ്യക്തമായ ധാരണയുള്ളതിനാല്‍ ഇത് സുരക്ഷാ വീഴ്ചയാണ്. ഈ വിവരം ചോര്‍ത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണം,് അദ്ദേഹം ആവശ്യപ്പെട്ടു.

അതസമയം, കശ്മീര്‍ താഴ്വരയില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പാകിസ്ഥാനെ കുറ്റപ്പെടുത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+