Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ - ഇരട്ട നമ്പര്‍ വിപ്ലവം ദില്ലിയില്‍ വിജയമായത് ഇങ്ങനെ...

അന്തരീക്ഷ മലിനീകരണം കുറക്കാന്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യവുമായി ദില്ലി സര്‍ക്കാര്‍ തുടങ്ങിയ ഒറ്റ - ഇരട്ട നമ്പര്‍ പദ്ധതിയുടെ ഒന്നാം ദിവസം വന്‍ വിജയം. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തന്നെയാണ് ഈ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ അന്തരീക്ഷ മലിനീകരണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നാണ് പ്രാഥമിക നിമഗനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒറ്റയക്കത്തിലുള്ള വണ്ടികളാണ് ദില്ലിയില്‍ ഒന്നാം തീയതി നിരത്തില്‍ ഇറങ്ങിയത്. അപൂര്‍വ്വമായി മാത്രമേ ഇരട്ടയക്കമുള്ള വണ്ടികള്‍ റോഡില്‍ കാണപ്പെട്ടുള്ളൂ. നിരത്തുകളില്‍ വലിയ ട്രാഫിക് ബ്ലോക്കുകളൊന്നും ഉണ്ടായില്ല. എന്നാല്‍ ഇത് ഒറ്റ - ഇരട്ട നമ്പര്‍ പദ്ധതി കൊണ്ടാണോ അതോ പുതുവത്സരം പ്രമാണിച്ച് അവധി ആയതുകൊണ്ടാണോ എന്നത് വ്യക്തമല്ല.

കെജ്രിവാളും രംഗത്ത്

കെജ്രിവാളും രംഗത്ത്

ഒറ്റ - ഇരട്ട നമ്പര്‍ പദ്ധതി വിജയിപ്പിക്കാനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജനങ്ങളോട് ആഹ്വാനം ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസം മാത്രമാണ് പരിപാടി നടപ്പിലാക്കുക. ലോകത്ത് ഒരു സ്ഥലത്തും ഈ പദ്ധതി സ്ഥിരമായി നടപ്പിലാക്കിയിട്ടില്ല എന്നും കെജ്രിവാള്‍ പറഞ്ഞു.

വിജയിക്കാനുള്ള കാരണങ്ങള്‍

വിജയിക്കാനുള്ള കാരണങ്ങള്‍

ന്യൂ ഇയര്‍ പ്രമാണിച്ച് പലരും കുടുംബസമേതം നഗരത്തിന് പുറത്താണ് എന്നതും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു എന്നതും മറ്റും ഒറ്റ - ഇരട്ട നമ്പര്‍ പദ്ധതിയുടെ ഒന്നാം ദിവസം വിജയിക്കാന്‍ കാരണമായി എന്ന് കരുതപ്പെടുന്നു.

പോലീസിനും സന്തോഷം

പോലീസിനും സന്തോഷം

സര്‍ക്കാരിന്റെ തീരുമാനത്തോട് ദില്ലിയിലെ ജനങ്ങള്‍ പോസിറ്റീവ് ആയി പ്രതികരിച്ചതില്‍ പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി, ട്രാഫിക് സ്‌പെഷല്‍ കമ്മീഷണര്‍ മുക്തേഷ് ചന്ദര്‍ എന്നിവര്‍ സന്തോഷം പ്രകടിപ്പിച്ചു.

മന്ത്രിയുടെ അഭിനന്ദനം

മന്ത്രിയുടെ അഭിനന്ദനം

ദില്ലി ഗതാഗത മന്ത്രി ഗോപാല്‍ റോയ് ട്വിറ്ററിലൂടെയാണ് ദില്ലിയിലെ ജനങ്ങളോടുള്ള നന്ദി അറിയിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത വിപ്ലവകരമായ പദ്ധതിയാണ് ഇത്.

ഫൈനടിച്ചത് 145 പേരെ

ഫൈനടിച്ചത് 145 പേരെ

2000 രൂപയാണ് വിലക്ക് ലംഘിച്ചാലുള്ള പിഴയായി നിശ്ചയിച്ചിരുന്നത്. 145 പേര്‍ക്കാണ് ആദ്യത്തെ ദിവസം പിഴ കിട്ടിയത്. കുറഞ്ഞ ഗതാഗതതിരക്ക് കാരണമാണ് പിഴ കിട്ടിയവരുടെ എണ്ണം കുറഞ്ഞതെന്ന് പറയാമെങ്കിലും പദ്ധതി വിജയം തന്നെ എന്നാണ് പൊതുവിലുള്ള റിപ്പോര്‍ട്ടുകള്‍.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+