കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിസംവരണം നിര്‍ത്തണമെന്ന് ജനാര്‍ദ്ദന്‍ ദ്വിവേദി

Google Oneindia Malayalam News

ദില്ലി: ജാതിസംവരണം നിര്‍ത്തലാക്കുകയും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുകയും വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി. കോണ്‍ഗ്രസിന്റെ നയത്തിന് നേര്‍വിപരീതമായാണ് മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ദ്വിവേദി അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ജാതി സംവരണത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണ്. യഥാര്‍ഥത്തില്‍ ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട് എന്ന് പറയാന്‍ പറ്റില്ല. ജാതി സംവരണം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. ചില പ്രത്യേക താല്‍പര്യവുമായി പ്രവര്‍ത്തിക്കുന്നവരാണ് ജാതി സംവരണം ചുമന്നുനടക്കുന്നത്.

janardan-dwivedi

ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംവരണം കൊണ്ടുവരണമെന്ന് ജനാര്‍ദ്ദനന്‍ ദ്വിവേദി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരവേ ജാട്ട് സമുദായങ്ങള്‍ക്ക് സംവരണം, ന്യൂനപക്ഷ ഉപസംവരണം തുടങ്ങിയ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

1960 കളില്‍ യുവജനസംഘടനകളിലൂടെ പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോള്‍ ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുക എന്നതായിരുന്നു തങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. ഇന്ന് സാഹചര്യം മാറി. പരസ്യമായി ജാതീയത പറയാന്‍ ആരും താല്‍പര്യം കാണിക്കുന്നില്ല.

ആം ആദ്മി പാര്‍ട്ടിയുടെ ദില്ലിയിലെ വിജയം രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. പ്രത്യേക നയങ്ങള്‍ കൊണ്ടല്ല, പ്രധാന പാര്‍ട്ടികളോടുള്ള എതിര്‍പ്പ് കൊണ്ടാണ് പ്രാദേശിക പാര്‍ട്ടികള്‍ വിജയിക്കുന്നത്. അഴിമതിക്കെതിരെ സംസാരിക്കുന്നു എന്നതല്ലാതെ അരവിന്ദ് കെജ്രിവാളിന് ദേശീയതലത്തിലുള്ള കാഴ്ചപ്പാട് ഇല്ലെന്നും ദ്വിവേദി പറഞ്ഞു.

English summary
Congress general secretary Janardan Dwivedi wants end to reservation on caste lines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X