മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടക ബിജെപിയിൽ പുതിയ ആശങ്ക; ആദ്യ വെടിപ്പൊട്ടിച്ച് കുമാരസ്വാമി
ദക്ഷിണ ഇന്ത്യയിൽ പാർട്ടിക്ക് ആകെ ഭരണമുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു നീക്കം ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘതങ്ങളെയും ബിജെപി ഭയന്നിരുന്നു
ബെംഗളൂരു: ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ് യെദ്യൂരപ്പയെ നീക്കി മറ്റൊരാളെ എത്തിക്കാൻ കർണാടകയിൽ ബിജെപിക്ക് സാധിച്ചത്. വർഷങ്ങളോളം ബിജെപിയുടെ മുഖമായിരുന്ന യെദ്യൂരപ്പയ്ക്ക് ഒരു പകരക്കാരനെ കണ്ടെത്തുക എന്നതായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ദക്ഷിണ ഇന്ത്യയിൽ പാർട്ടിക്ക് ആകെ ഭരണമുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു നീക്കം ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘതങ്ങളെയും ബിജെപി ഭയന്നിരുന്നു. എന്നാൽ ബിജെപിയിലെ ആഭ്യന്തര വിഷയങ്ങൾക്ക് ഒരു പരിഹാരം അത് മാത്രമായിരുന്നതിനാൽ ഏറെ പണിപ്പെട്ടായാലും യെദ്യൂരപ്പയുടെ പിൻഗാമിയെ പാർട്ടി നിശ്ചയിച്ചു, ബസവരാജ് ബൊമ്മൈ.
അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

ഇതോടൊപ്പം മന്ത്രിസഭാ പുനഃസംഘടനയും നടത്തി. യെദ്യൂരപ്പയുടെ നീക്കങ്ങൾ ഫലം കണ്ടില്ല. മകൻ വിജേന്ദ്രയെ ഉരമുഖ്യമന്ത്രിയാക്കാതെ ആയിരുന്നു ബിജെപി കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന പൂർത്തിയാക്കിയത്. എന്നാൽ ബിജെപിയിലെ ഈ പ്രതിസന്ധി വളരെ കാര്യമായി തന്നെയാണ് പ്രതിപക്ഷ പാർട്ടികളായി കോൺഗ്രസും ജനതാ ദളും നിരീക്ഷിച്ച് വരുന്നത്. കൃത്യമായ സമയത്ത് ആവശ്യമായ ഇടപ്പെടലും ഇരുകൂട്ടരും നടത്തുന്നുണ്ട്. ഇത്തരത്തിൽ ജനതാ ദൾ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ഒരു പ്രസ്താവനയാണ് ഇപ്പോൾ കർണാടക രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ബിജെപിക്കുള്ളിൽ പ്രധാന ചർച്ച വിഷയമായിക്കുന്നത്. ബിജെപിയിലെ ഒരു വിഭാഗത്തിനെ അത് കാര്യമായി തന്നെ അലട്ടുന്നുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

"ഇന്നത്തെ സർക്കാർ ഒരു ജനതാ പരിവാർ സർക്കാരാണെന്നതിൽ ഞങ്ങൾ അഭിമാനിക്കണം. ബൊമ്മൈ ഞങ്ങളുടെ സുഹൃത്താണ്, അദ്ദേഹം ഞങ്ങളുടെ (ജനത) പരിവാറിൽ നിന്നാണ് വന്നത്. അദ്ദേഹം ബിജെപിയാൽ തിരഞ്ഞെടുക്കപ്പെട്ടയാളാണെങ്കിലും, അദ്ദേഹം ജനതാ പരിവാറിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിയാണെന്ന തോന്നൽ എനിക്കുണ്ട്, " മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്.ഡി കുമാരസ്വാമിയുടെ ഈ വാക്കുകളാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബിജെപിക്ക് ഉള്ളിൽ തന്നെ ആശയ പരമായ ഏറ്റുമുട്ടലിലേക്കും മറ്റ് ആശങ്കകളിലേക്കും ഇത് നയിക്കുമോ എന്ന ചോദ്യവും നിലനിൽക്കുന്നു.
ഇനി സംഭവം എന്താണെന്ന് വ്യക്തമായി പരിശോധിക്കാം. പുതിയ മന്ത്രിസഭയിൽ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെ 29 അംഗങ്ങളിൽ 10 പേർ മുൻ ജനതാ പരിവാർ നേതാക്കളാണ്. വി സോമണ്ണ, ഗോവിന്ദ് കർജോൾ, ലക്ഷ്മൺ സവാദി, നാരായണ ഗൗഡ, ഉമേഷ് കട്ടി, ജെ സി മധു സ്വാമി, ബിസി പാട്ടീൽ, കെ ഗോപാലയ്യ, കെ സി നാരായണ ഗൗഡ എന്നിവരെല്ലാം ഇത്തരത്തിൽ ഒരു സമയത്ത് ജനതാ പരിവാറിനൊപ്പം നിന്നവരാണ്. ഇത് മറ്റൊരു അട്ടിമറി നീക്കത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് ഒരു വിഭാഗം പങ്കുവെക്കുന്നത്.

അതേസമയം തന്നെ മറ്റ് പാർട്ടികളിൽ നിന്ന് വരുന്നവർക്ക് ബിജെപിയിൽ അമിത പ്രാധാന്യം ലഭിക്കുന്നുവെന്ന ആരോപണത്തിന് കൂടുതൽ മൂർച്ച കൂട്ടുകയാണ് ഇപ്പോഴത്തെ സംഭവം. സംഘപരിവാർ സംഘടനകളിലൂടെ വളർന്ന് വന്നവരെ മാറ്റി നിർത്തി പുറത്ത് നിന്ന് വരുന്നവർക്ക് നൽകുന്ന ചുവപ്പ് പരവധാനി സ്വീകരണത്തിനെതിരെ പാർട്ടിക്കുള്ളിൽ വലിയ വിമർശനമുണ്ട്. മന്ത്രിസഭയിലെ മുൻ ജനതാ പരിവാർ നേതാക്കളുടെ പ്രകടമായ ആധിപത്യത്തിൽ അവരുടെ അതൃപ്തി ചൂണ്ടിക്കാട്ടി ചില നേതാക്കൾ ഇതിനോടകം തന്നെ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
"അതെ, സംസ്ഥാനത്ത് ബിജെപി സർക്കാരിൽ ജനതാ പരിവാറിൽ നിന്നുള്ള കൂടുതൽ നേതാക്കൾ ഉണ്ടെന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്. ബസവരാജ് ബൊമ്മൈ മന്ത്രിസഭ വിപുലീകരിച്ചതിനുശേഷം, പാർട്ടി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇക്കാര്യം വലിയ രീതിയിൽ തന്നെ പ്രചരിപ്പിക്കപ്പെട്ടു, ജനതാ പരിവാറിൽ നിന്ന് വന്ന ബൊമ്മൈ മാത്രമല്ല, ബിഎസ് യെഡിയൂരപ്പ സർക്കാരിൽ ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോളും ലക്ഷ്മൺ സാവദിയും ഇത്തരത്തിൽ പുറത്ത് നിന്ന് വന്നവരാണ്. ഇവർക്ക് മുൻപും പല സുപ്രധാന പോസ്റ്റുകളും നൽകിയിട്ടുണ്ട്. " പേര് വെളിപ്പെടുത്താത്ത ഒരു നേതാവ് ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞ കാര്യമാണിത്.

മറ്റ് പാർട്ടികളിൽ നിന്ന് ചേർന്നവർക്ക് ചുവന്ന പരവതാനി സ്വാഗതവും വലിയ തസ്തികകളും ഉത്തരവാദിത്തങ്ങളും നൽകുമ്പോൾ ബിജെപി, ആർഎസ്എസ് വിശ്വസ്തരെ അകറ്റുകയാണെന്ന് പാർട്ടിയിലെ പലർക്കും വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത് പാർട്ടിക്കുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ്. ബിജെപിയുടെ അടിസ്ഥാന തത്വങ്ങളായ ഹിന്ദുത്വം, ഹിന്ദു മതം സംരക്ഷിക്കൽ, ദേശീയത എന്നിവ സ്വീകരിക്കുന്നതിൽ നിന്ന് പുറത്തുനിന്നുള്ളവരും വ്യത്യസ്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമുള്ള ആളുകളും ബാധിച്ചേക്കാമെന്ന് ബിജെപിയിലെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും ഇപ്പോൾ ആശങ്കപ്പെടുന്നതായി മറ്റൊരു മുതിർന്ന ബിജെപി നേതാവും പറയുന്നു.

യെദിയൂരപ്പയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജനതാ പരിവാറിലൂടെയാണ് അദ്ദേഹത്തിന്റെ തുടക്കം. അദ്ദേഹത്തിന്റെ പിതാവ് എസ് ആർ ബൊമ്മൈ ഒരു ജനതാ പരിവാർ നേതാവായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി കൂടിയാണ് സോമപ്പ രായപ്പ ബൊമ്മൈ. ബസവരാജ് ബൊമ്മൈയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ജനതാ ദളിലൂടെയാണ്. ധാർവാഡ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ (1997 ലും 2003 ലും) കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. മുൻ ജനതാദൾ നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ജെഎച്ച് പട്ടേലിന്റെ രാഷ്ട്രീയ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2008ൽ മാത്രമാണ് ബസവരാജ് ബൊമ്മൈ ജനതാ ദൾ വിട്ട് ബിജെപിയിൽ എത്തുന്നത്. ആ വർഷാവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, ഹവേരി ജില്ലയിലെ ഷിഗാവ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം ഒരു എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിൽ എത്തിയ ശേഷവും തന്റെ മുൻ വേരുകൾ മറന്നിട്ടില്ല, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം, അദ്ദേഹം തന്റെ രാഷ്ട്രീയ ഉപദേഷ്ടാവും മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) മേധാവിയുമായ എച്ച്ഡി ദേവഗൗഡയെ കണ്ട് അനുഗ്രഹം തേടിയിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം, തന്റെ പിതാവ് ജീവിച്ചിരുന്നപ്പോൾ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലം മുതൽ തന്നെ ദേവഗൗഡയെ തനിക്ക് അറിയാമായിരുന്നുവെന്ന് ബൊമ്മൈ പറഞ്ഞിരുന്നു. "ഞാൻ അദ്ദേഹത്തോടൊപ്പം (ദേവഗൗഡ) എന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. അദ്ദേഹത്തോടും എന്റെ അമ്മയെപ്പോലെ ചെന്നമ്മയോടും (ദേവഗൗഡയുടെ ഭാര്യ) ഞാൻ എപ്പോഴും നല്ല ബന്ധത്തിലായിരുന്നു. അവരുടെ അനുഗ്രഹം എനിക്ക് ആവശ്യമാണ്, "അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ നീക്കങ്ങളിലെല്ലാം വിജയം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും യദ്യൂരപ്പയെ മാറ്റി നിര്‍ത്തിയ നീക്കത്തില്‍ ബിജെപിക്ക് കൈപൊള്ളുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യദ്യൂരപ്പയെ മാറ്റുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും പുറത്ത് നിന്നും ഉണ്ടായിരുന്നു. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള പ്രബലനായ യഡ്ഡിയെ മാറ്റുന്നതിനെതിരെ സമുദായ നേതാക്കള്‍ തന്നെ പരസ്യമായി രംഗത്ത് വന്നതോടെയാണ് ലിംഗായത്ത് ഇതരനെ യഡ്ഡിക്ക് പകരം മുഖ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ തന്നെ ബിജെപി അവസാനിപ്പിച്ചത്.
Recommended Video

മറുവശത്ത് കോണ്‍ഗ്രസ് ആവട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബിജെപിയിലെ ഈ അസ്വാരസ്യങ്ങള്‍ വരും തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മാത്രവുമല്ല ബിജെപിയും ജെഡിഎസിലും അസംതൃപ്തരായ നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയില്‍ എത്തിക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിഎം ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ എത്തിയിരുന്നു. ഇപ്പോള്‍ വന്നവര്‍ മാത്രമല്ല, തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ നിന്നും ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തുമെന്നാണ് ശിവമോഗ ജില്ലയില്‍ നല്‍കിയ സ്വീകരണത്തിനിടെ മധു ബംഗാരപ്പ പറഞ്ഞത്.












Click it and Unblock the Notifications