ജംഗിൾ മഹലിലെ കുദ്മികൾ... ബംഗാളിൽ ബിജെപിയും തൃണമൂലും ഒരുപോലെ ലക്ഷ്യമിടുന്നു; ഒരുകാലത്തെ മാവോയിസ്റ്റ് കേന്ദ്രം
കൊല്‍കത്ത: 294 നിയമസഭാ മണ്ഡലങ്ങളുണ്ട് പശ്ചിമ ബംഗാളില്‍. കേവല ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 148 സീറ്റുകളില്‍ വിജയിക്കണം. ഇത്തവണ പശ്ചിമ ബംഗാളില്‍ ആര് കേവല ഭൂരിപക്ഷം നേടും എന്ന ചോദ്യമാണ് രാജ്യം മുഴുവന്‍ ഉയരുന്നത്.
പശ്ചിമ ബംഗാളിലെ ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും നിര്‍ണായകമാവുക ജംഗിള്‍ മഹലിലെ 42 സീറ്റുകള്‍ ആകുമെന്നാണ് വിലയിരുത്തല്‍. ഒരുകാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ഇവിടത്തെ കുദ്മി വിഭാഗത്തില്‍ പെട്ടവരുടെ വോട്ടുകളായിരിക്കും ഏറെ നിര്‍ണായകമാവുക. പരിശോധിക്കാം...
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

തൃണമൂലും ബിജെപിയും
ഇത്തവണ പശ്ചിമ ബംഗാളില്‍ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അറിയിച്ച ബിജെപി, ഏത് വിധേനയും ഭരണം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുന്നുണ്ടെങ്കിലും ഭരണം പിടിക്കാവുന്ന ഒരു പോരാട്ടത്തിലേക്ക് അത് എത്തില്ലെന്നാണ് വിലയിരുത്തല്‍.

ജംഗിള്‍ മഹല്‍
ഒരുകാലത്ത് മാവോയിസ്റ്റ് ശക്തി കേന്ദ്രമായിരുന്ന ജംഗിള്‍ മഹലാണ് ബിജെപിയേയും തൃണമൂലിനേയും സംബന്ധിച്ച് ഏറെ നിര്‍ണായകം. കുദ്മി സമുദായക്കാരും മറ്റ് ആദിവാസി വിഭാഗങ്ങളും ആണ് ഇവിടത്തെ ഭാഗധേയം നിര്‍ണയിക്കുക. ഇവരുടെ പിന്തുണ ആര്‍ക്ക് എന്നതിനെ ആശ്രയിച്ചായിരിക്കും ഒരുപക്ഷേ, പശ്ചിമ ബംഗാളിലെ തന്നെ ജയപരാജയങ്ങള്‍.

ബിജെപിയുടെ കടന്നുകയറ്റം
ഒരു കാലത്ത് കോണ്‍ഗ്രസിനായിരുന്നു ഇവിടെ അപ്രമാദിത്തം. പിന്നീട് അത് ഇടതിനൊപ്പമായി. അതിന് ശേഷം തീവ്ര ഇടതുപക്ഷം. പിന്നീട് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പവും. ഏറ്റവും ഒടുവില്‍, ആര്‍എസ്എസ് വഴി ബിജെപിയാണ് ഇവിടെ കടന്നുകയറിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളിലെ മൂന്നിലൊന്ന് പഞ്ചായത്തുകള്‍ ബിജെപി പിടിച്ചെടുത്തിരുന്നു.

ലോക്‌സഭയില്‍ സംഭവിച്ചത്
ഝാര്‍ഗ്രാം ആണ് ജംഗിള്‍ മഹിലിന്റെ കേന്ദ്രം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍സാന്താല്‍ വിഭാഗത്തില്‍ നിന്നുളള ഒരു വനിതയെ ആയിരുന്നു തൃണമൂല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തില്‍ ബിജെപിയാണ് ഇവിടെ വിജയം നേടിയത്. ഇത് വ്യക്തമായ സൂചന തന്നെയാണ് നല്‍കുന്നതും.

ആര്‍എസ്എസ് വഴി
ഒരു ദിവസം കൊണ്ടല്ല ബിജെപി ഈ മേഖലയിലേക്ക് കടന്നുചെന്നത്. ആര്‍എസ്എസ് വഴിയായിരുന്നു നീക്കങ്ങള്‍. സരസ്വതി ശിശുമന്ദിര്‍ സ്‌കൂളുകളുടെ ശൃംഖല തീര്‍ത്തും മറ്റ് സാമൂഹ്യ പരിപാടുകളുമായും ആര്‍എസ്എസ് മേഖലയില്‍ സജീവമായിരുന്നു. ഇത് കൂടാതെ ഝാര്‍ഗ്രാമില്‍ ഒരു വനവാസി കല്യാണ്‍ കേന്ദ്രയും സ്ഥാപിച്ചിരുന്നു.

എതിര്‍ക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായി
ആര്‍എസ്എസ് നീക്കങ്ങള്‍ ചെറുക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങള്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സരസ്വതി ശിശുമന്ദിര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ആര്‍എസ്എസ് നടത്തുന്ന സ്‌കൂളുകള്‍ നിരോധിക്കാനുള്ള നീക്കമാണ് തിരിച്ചടിയായത്. 2018 ല്‍ ആയിരുന്നു മമത സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. അതിന് ശേഷം ഇവിടെ ആര്‍എസ്എസും ബിജെപിയും കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു.

നാല് ജില്ലകള്‍
പുരുലിയ, ഝര്‍ഗ്രാം, പശ്ചിം മെദിനിപൂര്‍, ബങ്കൂര എന്നീ നാല് ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ജംഗിള്‍ മഹല്‍ എന്നറിയപ്പെടുന്ന മേഖല. ആറ് ലോക്‌സഭ മണ്ഡലങ്ങളും 42 നിയമസഭാ മണ്ഡലങ്ങളും ഈ മേഖലയ്ക്ക് കീഴില്‍ വരുന്നു. ആറ് ലോക്‌സഭ സീറ്റുകളില്‍ നാലെണ്ണവും 2019 ല്‍ ബിജെപിയ്‌ക്കൊപ്പം ആയിരുന്നു. തൃണമൂലിന് ലഭിച്ചത് രണ്ട് സീറ്റ് മാത്രം.

കുദ്മികള്‍
മേഖലയില്‍ ഏറ്റവും ശക്തമായ സമൂഹമാണ് കുദ്മികളുടേത്. മുപ്പത് ലക്ഷത്തോളം ജനസംഖ്യയാണ് ഈ സമൂഹത്തിന് മാത്രം ഇവിടെയുള്ളത്. 42 മണ്ഡലങ്ങലില്‍ 30 ഇടത്തും കുദ്മികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഛത്രാധര്‍ മഹാതോയെ ആണ് മമത ബാനര്‍ജി ഇവിടെ പ്രചാരണത്തിനായി രംഗത്തിറക്കിയിട്ടുള്ളത്.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications