കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ് മഹലിനുള്ളില്‍ വിദേശ ടൂറിസ്റ്റിന് ദാരുണാന്ത്യം

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: താജ്മഹലിനുള്ളില്‍ കാല്‍വഴുതിവീണ് വിദേശ ടൂറിസ്റ്റിന് ദാരുണാന്ത്യം. ജാപ്പനീസ് ടൂറിസ്റ്റ് എച്ച് ഉയേഡ(66) എന്നയാളാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്മാരകത്തിനുള്ളില്‍ കാഴ്ചകള്‍ കണ്ടു നടക്കവെ അബദ്ധത്തില്‍ കാല്‍വഴുതിവീണതാണ് മരണത്തിന് ഇടയാക്കിയത്. വീഴ്ചയില്‍ തലയിടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.

താജ് ഗന്‍ജ് പോലീസ് ഉടന്‍ സ്ഥലത്തെത്തി ടൂറിസ്റ്റിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ഉയേഡ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലയ്ക്കു പുറമെ കാലുകള്‍ക്കും ടൂറിസ്റ്റിന് മുറിവു പറ്റിയിരുന്നു. ദില്ലിയില്‍ ജാപ്പനീസ് എംബസിയില്‍ വിവിരം അറിയിച്ചതായി പോലീ്‌സ് പറഞ്ഞു.

tajmahal

ഇദ്ദേഹത്തിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. താജ് മഹല്‍ സന്ദര്‍ശനത്തിന് മുന്‍പ് ആഗ്ര കോട്ടയിലും, ഫത്തേപുര്‍ സിക്രിയില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

താജ്മഹലിനുള്ളില്‍ ഇത്തരത്തിലുള്ള സംഭവം അപൂര്‍വമാണ്. ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ വര്‍ഷാവര്‍ഷം സന്ദര്‍ശനം നടത്തുന്ന സ്ഥലമാണ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍. അടുത്തിടെ ഇവിടെവെച്ച് കാമുകീകാമുകന്‍മാര്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ഇരുവരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.

English summary
Japanese tourist dies after falling from stairs at Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X