കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്വന്ത് സിംഗ്: സൈനിക സേവനത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്; ഒടുവില്‍ പാര്‍ട്ടി പുറത്താക്കി

Google Oneindia Malayalam News

ദില്ലി: സൈനിക സേവനത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്. വിശേഷണം മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന് അവകാശപ്പെട്ടതാണ്. ബിജെപിയുടെ സ്ഥാപകകാലം മുതല്‍ പാര്‍ട്ടിയുടെ ഒപ്പമുണ്ടായിരുന്നു ജസ്വന്ത് സിംഹ് ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റളില്‍ വെ്ച്ചായിരുന്നു അന്ത്യം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ധനകാര്യം, പ്രതിരോധം, വിദേശ കാര്യ മന്ത്രി എന്നീ പദവികള്‍ വഹിച്ച ജസ്വന്ത് സിംഗ് സൈനിക സേവനങ്ങളില്‍ നിന്നും രാഷ്ടീയത്തിലേക്ക് എത്തുകയായിരുന്നു.

അനുശോചനം

അനുശോചനം

വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 25 മുതല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ കാര്‍ഡിയാക്് അറസ്റ്റിനെ തുടര്‍ന്നായിരുന്നു മരണം. ഒരു സൈനികനെന്ന നിലയിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും ജസ്വന്ത് സിംഗ് രാജ്യത്തെ ദീര്‍ഘ കാലം സേവിച്ചുവെന്ന് ഓര്‍മ്മിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജസ്വന്ത് സിംഗിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള ഇദ്ദേഹം ഇന്ത്യന്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരുകയും കരസേന ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുകയുമായിരുന്നു. ശേഷം 19960 ലാണ് രാജസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1980 കളോടെയാണ് മുന്‍നിരയിലേക്ക് എത്തുന്നത്. ശേഷം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭയിലേക്കും

ലോക്‌സഭയിലേക്കും

1980 മുതല്‍ 1986, 1998,1998, 2004 എന്നീ കാലയളവില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ 1990, 1991, 1996, 2009 എന്നീ വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടയാളാണ് ജസ്വന്ത് സംഗ്. 1996 ല്‍ അടല്‍ ബിഹാരി വാജപേയിയുടെ നേതൃത്വത്തില്‍സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം. ശേഷം 98 മുതല്‍ 2002 വരെ കേന്ദ്ര വിദേശ കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് പ്രതിരോധ മന്ത്രിയും 2002 ല്‍ വീണ്ടും ധനകാര്യമന്ത്രിയായും ചുമതലയേറ്റു.

 വ്യക്തി ബന്ധം

വ്യക്തി ബന്ധം

വാജ്‌പേയിയും എല്‍കെ അധ്വാനിയുയുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നവരില്‍ ഒരാളായിരുന്നു ജസ്വന്ത് സിംഗ്. 1998 ല്‍ പൊഖാനില്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ ഉപരോധം ലഘൂകരിക്കുന്നതിനായി അമേരിക്കയുമായി ചര്‍ച്ച നടത്തിയത് ഉള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാരില്‍ നിരവധി സുപ്രധാന ചുമതലള്‍ വഹിച്ചിരുന്നു ജസ്വന്ത് സിംഗ്. 1999 ലെ കാന്തഹാര്‍ ഹൈജാക്കിംഗിലും ജസ്വന്ത് സിംഗ് വിവാദത്തിലായിരുന്നു.

വിവാദമായിരുന്നു

വിവാദമായിരുന്നു

2006 ജൂലൈയില്‍ പുറത്തിറക്കിയ എ കോള്‍ ടു ഓണര്‍: ഇന്‍ സര്‍വ്വീസ് ഓഫ് എമര്‍ജെന്റ് ഇന്ത്യ എന്ന പുസ്തകവും ഏറെ വിവാദമായിരുന്നു. പിവി നരസിംഹ റാവും പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും രാജ്യത്തിന്റെ ആണവ രഹസ്യം അമേരിക്കക്ക് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ജസ്വന്തിന്റെ പുസ്തകത്തിലെ പരാമര്‍ശം.

 ബിജെപിയില്‍ നിന്നും പുറത്താക്കി

ബിജെപിയില്‍ നിന്നും പുറത്താക്കി

എന്നാല്‍ 2009 ഓഗസ്റ്റ് 7 ന് പുറത്തിറക്കിയ ജിന്ന-ഇന്ത്യ-പാര്‍്ട്ടീഷ്യന്‍-ഇന്‍ഡിപെന്റന്‍സ് എന്ന പുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇദ്ദേഹത്തെ ബിജെപിയില്‍ നിന്നും പുറത്താക്കിയത്. ഇന്ത്യയുടെ വിഭജനം, ഹിന്ദുമുസ്ലിം ഐക്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍നിന്നും പാകിസ്താന്‍ രാഷ്ട്രപിതാവെന്ന പദവിയിലേക്കുള്ള മുഹമ്മദ് അലി ജിന്നയുടെ മാറ്റം എന്നിവ ജസ്വന്ത്സിങ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. പിന്നീട് ഈ പുസ്തകം ഗുജറാത്തില്‍ നിരോധിക്കുകയായിരുന്നു.

2014 ല്‍

2014 ല്‍

പിന്നീട് 2009 ലായിരുന്നു ഇദ്ദേഹം ഡാര്‍ജിലിങ്ങില്‍ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2014 ല്‍ അദ്ദേഹം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബിജെപിയുടെ സോണ റാം ചൗധരിയെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അദ്ദേഹം പോരാടിയെങ്കിലും ആ യുദ്ധത്തില്‍ പരാജയപ്പെടുകയായിരുന്നു.

English summary
Jaswant Singh journey as an officer of the Indian Army and an Indian Cabinet Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X