കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റുവിനേയും പട്ടേലിനേയും ബോസിനേയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു... കേന്ദ്രമന്ത്രിയുടെ മണ്ടത്തരം

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ മന്ത്രിസഭ വികസനത്തില്‍ നരേന്ദ്ര മോദി 'പ്രൊമോഷന്‍' കൊടുത്ത ആളാണ് പ്രകാശ് ജാവദേക്കര്‍. സ്മൃതി ഇറാനിയെ മാറ്റി ജാവദേക്കറെ മാനവശേഷി വികസന മന്ത്രിയായി നിയമിയ്ക്കുകയായിരുന്നു. എന്നാല്‍ അത് വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ മോദിയ്ക്ക് തോന്നുന്നുണ്ടാകും.

ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും സുഭാഷ് ചന്ദ്ര ബോസിനേയും എല്ലാം ബ്രിട്ടീഷുകാര്‍ തൂക്കിക്കൊല്ലുകയായിരുന്നു എന്നാണ് ജാവദേക്കര്‍ പ്രസംഗിച്ചത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ഒക്കെ ആരായിരുന്നു എന്ന് മന്ത്രിയോട് ചോദിക്കേണ്ട സ്ഥിതിയാണ്.

മധ്യപ്രദേശിലെ ചിന്ദ്വാര എന്ന സ്ഥലത്ത് നടന്ന ഒരു റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് ജാവദേക്കര്‍ക്ക് അബദ്ധം പിണഞ്ഞത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് തെറ്റിപ്പറഞ്ഞ ആളാണ് നമ്മുടെ പ്രധാനമന്ത്രി.

നെഹ്‌റുവും പട്ടേലും

നെഹ്‌റുവും പട്ടേലും

1857 ല്‍ തുടങ്ങിയ സ്വാതന്ത്ര്യ സമരത്തിന് ശേഷം 90 വര്‍ഷങ്ങള്‍ക്കപ്പുറം നാം ബ്രിട്ടീഷികാരെ തുരത്തി. നേതാജി സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ്, ഭഗത് സിങ്, രാജ ഗുരു എല്ലാവരേയും ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. നാം അവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പിയ്ക്കുന്നു- ഇതായിരുന്നു ജാവദേക്കറുടെ വാക്കുകള്‍.

അറിയാതെ

അറിയാതെ

പ്രസംഗിക്കുമ്പോള്‍ അറിയാതെ പറ്റിപ്പോയ ഒരു തെറ്റാണോ ഇത്, അത് ശരിക്കും അദ്ദേഹത്തിന് ചരിത്രത്തെ പറ്റി ധാരണയില്ലാത്തതാണോ... ചര്‍ച്ചകള്‍ ചൂടുപിടിയ്ക്കുകയാണ്.

ഭഗത് സിങ്

ഭഗത് സിങ്

ഭഗത് സിങ്, രാജ്ഗുരു എന്നിവരുടെ കാര്യം ശരിയായിരുന്നു. പക്ഷേ അതിലേക്ക് പിന്നെങ്ങനെയാണ് നെഹ്‌റുവും പട്ടേലും ഒക്കെ എത്തിയത് എന്നാണ് സംശയം.

സുഖ് ദേവ്

സുഖ് ദേവ്

ഭഗത് സിങ്ങിന്റേയും രാജ് ഗുരുവിന്റേയും പേര് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ഒരു പേരുണ്ട്- സുഖ് ദേവ്. ആ പേര് പറയാന്‍ മന്ത്രി മറക്കുകയും ചെയ്തു.

 നെഹ്‌റു

നെഹ്‌റു

ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നു. 1964 ല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ആണ് നെഹ്‌റു മരിക്കുന്നത്.

സര്‍ദാര്‍ പട്ടേല്‍

സര്‍ദാര്‍ പട്ടേല്‍

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയും ആയിരുന്നു സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍. എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം മരിച്ചത്.

ബോസ്

ബോസ്

സുഭാഷ് ചന്ദ്ര ബോസ് എന്നാണ് മരിച്ചത് എന്നത് സംബന്ധിച്ച് ഇപ്പോഴും ഒരു വ്യക്തതയും ഇല്ല. 1945 ല്‍ ആണ് അദ്ദേഹം അപ്രത്യക്ഷനായത്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് കരുതുന്നത്.

മോദിയോ

മോദിയോ

ചരിത്രപരമായ മണ്ടത്തരങ്ങള്‍ പറഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിറകില്‍ അല്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ ആക്കിയ ആളാണ്. ചന്ദ്രഗുപ്ത മൗര്യന്‍ ഗുപ്ത സാമ്രാജ്യത്തില്‍ പെട്ട ആളാണെന്നും മോദി മുമ്പ് പറഞ്ഞിട്ടുണ്ട്.

English summary
Union Minister Prakash Javadekar said that Nehru, Patel and Subhash Chandra Bose wre hanged by Britishers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X