Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹീര്‍ഖാന്റെ തീരുമാനം ശരിയായ സമയത്തെന്ന് ജവഗല്‍ ശ്രീനാഥ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ സഹീര്‍ഖാന്റെ വിരമിക്കല്‍ തീരുമാനത്തെ പിന്തുണച്ച് മുന്‍ ബൗളറും ഐസിസി മാച്ച് റഫറിയുമായ ജവഗല്‍ ശ്രീനാഥ്. സഹീറിന്റെ വിരമിക്കല്‍ തീരുമാനം ശരിയായ സമയത്താണ്. രാജ്യത്തിനുവേണ്ടി മികച്ച വിജയങ്ങള്‍ സമ്മാനിച്ച ശ്രീനാഥിനെക്കുറിച്ച് അഭിമാനിക്കുന്നതായും ശ്രീനാഥ് പറഞ്ഞു.

ശരിയായ സമയത്ത് ശരിയായ തീരുമാനമാണ് സഹീറിന്റെത്. നന്നായി ആലോചിച്ചുതന്നെയാണ് സഹീര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുക എന്നുറപ്പാണ്. മികച്ച ക്രിക്കറ്റാണ് സഹീര്‍ തന്റെ കരിയറില്‍ ഉടനീളം പുറത്തെടുത്തത്. പരിക്ക് ഭേദമാകാന്‍ സഹീറിന് കാത്തിരിക്കാമായിരുന്നു. എന്നാല്‍, പ്രായം അതിന് തടസമാണെന്ന് ശ്രീനാഥ് വ്യക്തമാക്കി.

javagal-srinath

37 വയസായ സഹീറിന് കളിക്കളത്തിലേക്ക് പഴയ മികവില്‍ തിരിച്ചുവരിക എളുപ്പമല്ല. ചാമ്പ്യന്‍ ബൗളറാണ് സഹീര്‍. 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ സഹീറിന് നിര്‍ണായ സ്ഥാനമുണ്ട്. ലോകത്തിലെ മികച്ച ഒരു ബൗളറാണ് താനെന്നതില്‍ സഹീറിന് അഭിമാനിക്കാമെന്നും ഇന്ത്യയ്ക്കുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ പന്തെറിഞ്ഞ ശ്രീനാഥ് പറഞ്ഞു.

വിരമിച്ച ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെയും ശ്രീനാഥ് വാനോളം പുകഴ്ത്തി. സെവാഗിന്റെ ഓരോ ഇന്നിങ്‌സും മനോഹരമാണ്. ക്രീസില്‍ ഉറച്ചു കഴിഞ്ഞാല്‍ പന്തിനുമേലുള്ള സേവാഗിന്റെ നിയന്ത്രണം നയനാനന്ദകരമാണ്. സേവാഗിന്റെ ആദ്യ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയുമെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+