Get Updates
Get notified of breaking news, exclusive insights, and must-see stories!

ജവഹര്‍ലാല്‍ നെഹ്രുവിന്റെ 132-ാം ജന്മദിനം: രാജ്യം ഇന്ന് ശിശു ദിനം ആഘോഷിക്കുന്നു

ദില്ലി: രാജ്യം ഇന്ന് ശിശു ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധനമമന്ത്രി ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായതിനാലാണ് നവംബർ പതിനാല് ശിശു ദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. വിദ്യാലയങ്ങള്‍ അവധിയാണെങ്കിലും സ്കൂളുകളും അംഗന്‍വാടികളും കേന്ദ്രീകരിച്ച് ശിശുദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം തന്നെ രാഷ്ട്ര പുനഃര്‍നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചവരില്‍ പ്രധാനിയായ നെഹ്റു ഓര്‍മ്മിക്കപ്പെടേണ്ടത് ശിശു ദിനത്തിന്റെ പേരില്‍ മാത്രമല്ലെന്ന് അഭിപ്രായവും ശക്തമാണ്.

ഇന്ത്യയില്‍ നവംബര്‍ 14 നാണ് ശിശുദിനമെങ്കില്‍ നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്. മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായി 1889 ലാണ് നെഹ്റു ജനിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ മോത്തിലാല്‍ നെഹ്രുവിന്റെ പാത പിന്തുടര്‍ന്നാണ് ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര സമര പോരാട്ട രംഗത്തേക്ക് എത്തുന്നത്. 1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റു. 1964ല്‍ മരിക്കുന്നത് വരെ ആ പദവിയില്‍ തുടര്‍ന്നു.

nehru

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അവയില്‍ ചിലത് ഇവിടെ പങ്കുവെക്കുന്നു..

വിഎം സുധീരന്‍
..............
സുശക്തമായ ജനാധിപത്യ-മതേതരത്വ അടിത്തറയിൽ സ്വതന്ത്ര ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കുകയും ഓരോ ഭാരതീയനും ലോകത്തിനുമുന്നിൽ ശിരസ്സുയർത്തിപ്പിടിച്ച് തികഞ്ഞ അഭിമാന ബോധത്തോടെ നിലകൊള്ളാൻ അവസരമൊരുക്കുകയും ചെയ്ത ലോകാരാധ്യനും കുട്ടികളുടെ 'ചാച്ചാജി'യുമായ രാഷ്ട്രശില്പി പണ്ഡിറ്റ്ജിയുടെ എന്നെന്നും തിളക്കമുള്ള ഓർമ്മകൾക്ക് മുന്നിൽ ആദരപൂർവ്വം പ്രണാമം അർപ്പിക്കുന്നു.

രമേശ് ചെന്നിത്തല
.................
ആധുനിക ഇന്ത്യയുടെ ശില്പി, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ ഇന്ന് ആ കാന്ത ദർഷിയുടെ സംഭാവനകൾ ഓർത്തു നമുക്ക് അഭിമാനിക്കാം. " നമ്മുടെ മതമോ മതവിശ്വാസം എന്തുമാകട്ടെ നാമെല്ലാം ഒരു ജനതയാണ് എന്ന് നിരന്തരം ഓർക്കണം" എന്ന പണ്ഡിറ്റ് നെഹ്റുവിൻ്റെ മഹത് വചനം എന്നും ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ ഉപകരിക്കും. .
ഫാസിസത്തിനെതിരെ പണ്ഡിറ്റ് നെഹ്റു നൽകിയ ശബ്ദം ഇന്നും ഫാസിസ്റ്റുകൾക്കെതിരെ പൊരുതുവാൻ നമുക്ക് പ്രചോദനമാകട്ടെ.
ഇന്നു നാം കാണുന്ന ഭാരതം ഒരു മികവുറ്റ രാഷ്ട്രമായി തിളങ്ങുവാൻ കാരണം പണ്ഡിറ്റ് നെഹ്റു നൽകിയ കെട്ടുറപ്പുള്ള അടിസ്ഥാനം എന്ന് നാം എപ്പോഴും ഓർക്കണം.

ശിശുദിനം കൂടിയായ ഇന്ന് പണ്ഡിറ്റ് നെഹ്റു കണ്ടെത്തിയ ഇന്ത്യ വൈവിധ്യങ്ങൾക്കിടയിലും ഏകത്വ ഇന്ത്യ എന്ന് തെളിയിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
Remembering the architect of modern India, Pandit Jawaharlal Nehru on his birthday. Let his voice against fascism inspire us even today to fight against the fascist forces. Let's remember with respect, the India we live is the result of strong foundation laid by Pandit Nehru.

മുല്ലപ്പള്ളി രാമചന്ദ്രന്‍
........................
ഇന്ത്യയെ കണ്ടെത്തിയ നെഹ്റു. ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതര സോഷ്യലിസ്റ്റ് ആശയങ്ങളുടെയും മഹാനായ ശില്പി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ഇന്ന് . ആധുനിക ഇന്ത്യ നേടിയ എല്ലാ വളർച്ചയ്ക്കും പുരോഗതിക്കും രാഷ്ട്രം കടപ്പെട്ടിരിക്കുന്നത് നെഹ്റുവിനോടാണ്.

കാർഷിക, വ്യാവസായിക, ശാസ്ത്ര പുരോഗതി, ലോക രാഷ്ട്ര സമുച്ചയത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ, ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും നാം നടത്തിയ ധീരമായ നീക്കങ്ങൾ ഇവയെല്ലാം നെഹ്റുവിന്റെ പേരിനോടൊപ്പം തുന്നിച്ചേർക്കപ്പെട്ടവയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ച ഇന്ത്യയുടെ ഭാസുര ഭാവി അവരുടെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലാണ് ദർശിച്ചത്.

ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ദർശനങ്ങൾ കൊടിയ വെല്ലുവിളി നേരിടുന്ന വർത്തമാന കാല ഇന്ത്യയിൽ, നെഹ്റുവിന്റെ പ്രസക്തിയും പ്രാധാന്യവും വർദ്ധിക്കുകയാണ്. ഇന്ത്യയെ കണ്ടെത്തിയ നെഹ്റുവിന്റെ ആശയാദർശങ്ങൾ ഭദ്രദീപം പോലെ നിറഞ്ഞു കത്തേണ്ട സമയമാണിത്.
ക്രാന്തദർശിയായ നെഹ്റുവിന്റെ ഓർമ്മകൾ നമുക്ക് വഴി കാട്ടിയാവട്ടെ ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+