Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല; ചെന്നൈയില്‍ സൈന്യം ഇറങ്ങി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നാണ് സൂചന. അതേസമയം ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ
ആശുപത്രിയിലേക്ക് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തികൊണ്ടിരിക്കുകയാണ്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകരാറിലാകുമെന്ന് കേന്ദ്ര സുരക്ഷ ഏജന്‍സിയുടെ റിപ്പോര്‍ട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലേക്ക് സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സേനയെ
അയച്ചതായാണ് സൂചന. സാധാരണക്കാരായ ജനങ്ങളാണ് ജയലളിതയ്ക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ദിവസങ്ങളായി ആശുപത്രിക്ക് മുന്നിലിരിക്കുന്നത്. ചില സംഘടനകള്‍ അമ്മയ്ക്കുവേണ്ടി പ്രത്യേക പൂജയും നടത്തുന്നുണ്ട്. എന്നാല്‍ നിയന്ത്രണാതീതമായ ജനം അപ്പോളോ ആശുപത്രി അധികൃതരുടെ ഉറക്കം കെടുത്തുന്നുണ്ട്. ജയലളിതയുടെ രോഗവിവരം അറിയാനെത്തുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുകയാണ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജനം ആശുപത്രി ആക്രമിക്കാനുള്ള സാധ്യതയും കൂടുതലാണ്.

പുരോഗതിയില്‍

പുരോഗതിയില്‍

ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചിട്ടുള്ളത്.

 ആശുപത്രിയും

ആശുപത്രിയും

ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് അറിഞ്ഞാല്‍ തമിഴ്‌നാട് കത്തും എന്നാണ്‌
റിപ്പോര്‍ട്ട്. ജനം ആശുപത്രി ആക്രമിക്കാനുള്ള സാധ്യതയും തള്ളി കളയുന്നില്ല.

 അമ്മയ്ക്കുവേണ്ടി

അമ്മയ്ക്കുവേണ്ടി

ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലുംപരിസരത്തും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്. സാധാരണക്കാരായ ജനങ്ങളാണ് ജയലളിതയ്ക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ദിവസങ്ങളായി ആശുപത്രിക്ക് മുന്നിലിരിക്കുന്നത്.

 സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

ജയലളിത ആശുപത്രിയില്‍ വച്ച് തന്നെ ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കുന്നുണ്ട്. ഈ മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളേയും ജയലളിത പ്രഖ്യാപിച്ചു കഴിഞ്ഞു. അസൂയ പൂണ്ട ചിലര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ് ചെയ്യുന്നതെന്നും മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ
വളര്‍മതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+