കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍മന്ത്രിമാര്‍ക്ക് തലൈവിയുടെ വക എട്ടിന്റെ പണി; എഐഎഡിഎംകെയില്‍ അഴിച്ചുപണി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ ശദ്ധികലശവുമായി ജയലളിത. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ മന്ത്രിമാരുടെ പാര്‍ട്ടി സ്ഥാനങ്ങളെല്ലാം തെറിപ്പിച്ചു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ മുഖ്യമന്ത്രിയുടേതാണ് തീരുമാനം.

തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വീണ്ടും അധികാരത്തിലെത്തിയെങ്കിലും സീറ്റുകളില്‍ കുറവ് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാജയപ്പെട്ട മുന്‍ മന്ത്രിമാരെ നേതൃത്വത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

Jayalalitha

ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വത്തെ പാര്‍ട്ടി ഖജാന്‍ജിയായി തുടരാന്‍ ജയലളിത അനുവദിച്ചപ്പോള്‍ മകന്‍ പി രവീന്ദ്രനാഥ് കുമാറിനെ തേനി ജില്ലാ സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടിയിലെ പനീര്‍ശെല്‍വത്തിന്റെ എതിരാളി ആണ്ടിപ്പട്ടി എംഎല്‍എ തങ്കതമില്‍ സെല്‍വനെ തേനിയുടെ ചാര്‍ജ്ജ് നല്‍കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ വൈദ്യുത മന്ത്രി നാഥം ആര്‍ വിശ്വനാഥനെ ഡിണ്ടിഗല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി പകരം മേയറായ വി മരുതരാജിനെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു. 38 എഐഎഡിഎംകെ ഓഫീസ് ജീവനക്കാരുടെ പട്ടികയും ജയലളിത നല്‍കിയിട്ടുണ്ട്. മുന്‍ മന്ത്രിമാരായ പത്ത് പേര്‍ക്കാണ് പാട്ടി നേതൃസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

English summary
In a major purge post-poll, AIADMK general secretary and Tamil Nadu chief minister J Jayalalithaa on Wednesday restructured her party organization, removing from posts several former ministers, who were defeated in the assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X