Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം കര്‍ണ്ണാടകയില്‍! രണ്ട് കോടിയുടെ ബാധ്യതകളും...

അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം പിടിച്ചെടുത്ത് കര്‍ണ്ണാടക ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

ചെന്നൈ: ജയലളിതയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയുമെല്ലാം കര്‍ണ്ണാടകയിലെ ട്രഷറിയില്‍. ഞെട്ടേണ്ട, സംഭവം സത്യമാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം പിടിച്ചെടുത്ത് കര്‍ണ്ണാടക ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

20 കിലോയോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വെള്ളിയുമാണ് കര്‍ണ്ണാടക ട്രഷറിയിലുള്ളതെന്ന് ജയലളിത മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജയലളിത സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ അവരുടെ മറ്റു സ്വത്തുക്കളെ സംബന്ധിച്ച വിവരങ്ങളുമുണ്ട്. ഇതനുസരിച്ച് വെറും 41,000 രൂപ മാത്രമേ ജയലളിതയുടെ കയ്യിലുണ്ടായിരുന്നുള്ളു എന്നും വ്യക്തമാണ്.

എല്ലാം കര്‍ണ്ണാടകയിലെ ട്രഷറിയില്‍

എല്ലാം കര്‍ണ്ണാടകയിലെ ട്രഷറിയില്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജയലളിതയുടെ സ്വര്‍ണ്ണവും വെള്ളിയുമെല്ലാം പിടിച്ചെടുത്തത്. ശേഷം ഇവയെല്ലാം കര്‍ണ്ണാടകയിലെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇനി കേസില്‍ തീര്‍പ്പായാലും ഇത് തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രഷറിയിലേക്കാവും കൈമാറുക.

രണ്ട് കോടിയുടെ ബാധ്യതകളും

രണ്ട് കോടിയുടെ ബാധ്യതകളും

ജയലളിത സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലം പ്രകാരം 1,13,73,38,586 രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്. ഏകദേശം രണ്ട് കോടിയോളം രൂപയുടെ ബാധ്യതകളും അവര്‍ക്കുണ്ടായിരുന്നു.

20 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്രാഡോ കാറുകളും

20 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്രാഡോ കാറുകളും

ഒന്‍പത് വാഹനങ്ങളാണ് ജയലളിതയുടെ പേരിലുള്ളത്. അംബാസഡര്‍, മഹീന്ദ്ര ജീപ്പ്, മഹീന്ദ്ര ബൊലേറോ, ടെംപോ ട്രാവലര്‍, സ്വരാജ് മസ്ദ മാക്‌സി, കോണ്ടസ, ടെംപോ ട്രാക്‌സ് എന്നിവയും 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ട് ടൊയോട്ട പ്രാഡോ കാറുകളും ജയലളിതയുടെ സ്വന്തമാണ്.

എല്ലാം തമിഴ്‌നാടിന് നല്‍കും

എല്ലാം തമിഴ്‌നാടിന് നല്‍കും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തീര്‍പ്പായാല്‍ കര്‍ണ്ണാടകയിലെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണവും വെള്ളിയുമെല്ലാം തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രഷറിയിലേക്ക് നല്‍കും. എന്നാല്‍ അതിനു ശേഷം ഈ സ്വത്തുക്കള്‍ ആര്‍ക്ക് ലഭിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+