കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ കാണാന്‍ ഗവര്‍ണറെ പോലും സമ്മതിച്ചില്ല.. അപ്പോള്‍ കണ്ടു എന്ന് പറഞ്ഞതോ, ശരിക്കും സ്ഥിതിയെന്ത്?

  • By Kishor
Google Oneindia Malayalam News

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രോഗത്തില്‍ നിന്നും മുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു കഴിഞ്ഞ ദിവസം പറഞ്ഞത്. അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാനെത്തിയ ശേഷമായിരുന്നു ഗവര്‍ണര്‍ ഒരു പ്രസ്താവനയില്‍ ഇക്കാര്യം പറഞ്ഞത്. ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.

എന്നാല്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ പറ്റിയിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്താണ് സത്യത്തില്‍ ജയലളിതയ്ക്ക് സംഭവിക്കുന്നത്. പാര്‍ട്ടി അണികള്‍ അക്ഷമരാകുകയാണ്. പ്രക്ഷുബ്ധമാണ് സംസ്ഥാനം. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളില്‍ കേന്ദ്രം വരെ ആശങ്ക അറിയിച്ചുകഴിഞ്ഞു.

ഗവര്‍ണര്‍ക്ക് ജയയെ കാണാന്‍ അനുവാദം കിട്ടിയില്ല!

ഗവര്‍ണര്‍ക്ക് ജയയെ കാണാന്‍ അനുവാദം കിട്ടിയില്ല!

അപ്പോളോ ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് ജയലളിതയെ കാണാന്‍ പറ്റിയിരുന്നില്ലത്രെ. ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയാണ് വിദ്യാസാഗര്‍ റാവു കണ്ടത്. അവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു, ജയലളിത സുഖം പ്രാപിക്കുന്നു എന്ന ഔദ്യോഗിക പ്രസ്താവന.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇളകി

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇളകി

ഗവര്‍ണര്‍ ജയലളിതയെ സന്ദര്‍ശിക്കുന്നതോടെ അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ചിത്രം കിട്ടുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍. എന്നാല്‍ ഗവര്‍ണര്‍ക്ക് പോലും ജയലളിതയെ കാണാന്‍ അനുവാദം കിട്ടിയില്ല എന്നറിഞ്ഞതോടെ അവര്‍ ഇളകി.

ജയലളിതയുടെ നിയന്ത്രണത്തിലല്ല

ജയലളിതയുടെ നിയന്ത്രണത്തിലല്ല

തമിഴ്നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തില്‍ സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായിട്ടാണ് പരാതികള്‍. ജയലളിത ജയിലിലായിരുന്നത് പോലെ ഒരു അവസ്ഥയാണ് എന്ന് പലരും പറയുന്നു. പക്ഷേ ജയിലില്‍ ആയിരുന്നെങ്കിലും ജയയ്ക്ക് അന്ന് സര്‍ക്കാരില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അതല്ല.

ആരാണ് ഭരിക്കുന്നത്

ആരാണ് ഭരിക്കുന്നത്

തമിഴ്‌നാട് ഇപ്പോള്‍ ആരാണ് ഭരിക്കുന്നത് എന്ന് പോലും ആര്‍ക്കും അറിയില്ല. പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത് ശരിയാണെങ്കില്‍ ജയലളിതയുടെ സുഹൃത്ത് ശശികലയും ഉപദേശിയായ ഷീല ബാലകൃഷ്ണനുമാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നാല്‍ ഭരണകക്ഷി നേതാക്കള്‍ പറയുന്നത് ജയലളിത തന്നെയാണ് എല്ലാ കാര്യത്തിലും തീരുമാനം എടുക്കുന്നത് എന്നാണ്.

കേന്ദ്രത്തിന് ആശങ്ക

കേന്ദ്രത്തിന് ആശങ്ക

പ്രോട്ടോക്കോള്‍ തെറ്റിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യം ഇല്ല. എന്നാല്‍ സംസ്ഥാനം ഇപ്പോല്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തില്‍ കേന്ദ്രത്തിന് കടുത്ത ആശങ്കയും ഉണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏത് നിമിഷവും പ്രകോപിതരാകാം എന്ന അവസ്ഥയില്‍ സംസ്ഥാനത്തെ ക്രമസമാധനനിലയെപ്പറ്റിയും ആശങ്ക ഉയരുന്നു.

അപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞതോ

അപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞതോ

ജയലളിത സുഖം പ്രാപിക്കുന്നു എന്ന് അവരെ നേരിട്ട് കാണാതെയാണ് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പറഞ്ഞത് എന്ന് വേണ്ടിവരും അനുമാനിക്കാന്‍. ജയലളിതയുടെ ആരോഗ്യസ്ഥിതി അറിയാനായി, ഗവര്‍ണറുടെ സന്ദര്‍ശനം കാത്തിരിക്കുന്നവര്‍ മണ്ടന്മാരാകുകയാണോ ചെയ്തത്. അതോ ജയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഗവര്‍ണര്‍ക്ക് വ്യക്തമായ വിവരം നല്‍കിയതിന് പുറത്തായിരുന്നോ ഈ പ്രതികരണം.

സന്ദര്‍ശനത്തിന് പിന്നില്‍

സന്ദര്‍ശനത്തിന് പിന്നില്‍

ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു തമിഴ്നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിക്കണമെന്ന് ഡി എം കെ അധ്യക്ഷന്‍ കരുണാനിധി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറില്‍ നിന്നും റിപ്പോര്‍ട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ഒരു സുപ്രീം കോടതി അഭിഭാഷകന്‍ രാഷ്ട്രപതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

English summary
The centre has expressed concern over an uneasy situation in Tamil Nadu. There are reports that some of the AIADMK cadres are running out of patience and want to know what exactly their Chief Minister, J Jayalalithaa is being treated for. Many had hoped once the Governor of the state Vidyasagar Rao visited the hospital, they would be some clarity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X