ജയലളിതയുടെ വേദനിലയം ദീപക്കും,ദീപക്കിനും നല്‍കണമെന്ന് ഹൈക്കോടതി; എഐഡിഎംകെയുടെ പദ്ധതി പൊളിഞ്ഞു
ചെന്നൈ: നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈ പോയ്‌സ് ഗാര്‍ഡനിലുള്ള വസതിയായ വേദനിലയം ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
പകരം ഇനി മുതല്‍ വേദ നിലയത്തിന്റെ ഉടമസ്ഥാവകാശം ജയലളിതയുടെ മരുമകള്‍ ദീപക്കും മരുമകന്‍ ദീപക്കിനുമായിരിക്കുമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം മുന്‍ തമിഴ്‌നാട് സര്‍ക്കാരായിരുന്ന എഐഡിഎംകെക്ക് ഈ വസതി കൈമാറിയിരുന്നു. ജയലളിതയുടെ പേരില്‍ ഇതൊരു സ്മാരകമാക്കി തുറന്ന് കൊടുക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.

ഈ വസതി ജയലളിതയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറണെന്ന് കോടതി സര്‍ക്കാരിനോട് നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ വസതിയുടെ താക്കോള്‍ ഇരുവര്‍ക്കും കൈമാറണമെന്നും നികുതി വകുപ്പിന് വസതിയുടെ മേലുള്ള ബാക്കിയുള്ള നികുതികള്‍ പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും കൂടാതെ വസതിക്കായി സര്‍ക്കാര്‍ നിക്ഷേപിച്ച 67.9 കോടി രൂപയും തിരിച്ച്പിടിക്കാമെന്നും കോടതി പറഞ്ഞു. ഈ ജനുവരിയിലാണ് എഐഡിഎംകെ സര്‍ക്കാര്‍ വൈദനിലയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ താരുമാനിച്ചിരുന്നത്. എന്നാല്‍ മരുമകള്‍ ദീപയും, മരുമകന്‍ ദീപക്കും കോടതിയെ സമീപിക്കുകയായിരുന്നു.

ജനുവരി 28നായിരുന്നു വസതി ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിനായി തിയതി നിശ്ചയിച്ചിരുന്നത്. ഇത് പ്രകാരം ഉദ്ഘാടനം നടത്താമെന്നും എന്നാല്‍ കോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കരുതെന്നുമാണ് ജസ്റ്റിസ് എന്‍ ശേഷസായി ഉത്തരവിട്ടത്. ജയലളിതയുടെ അനന്തരവകാശികളുടെ, അവകാശവും, പദവിയും, താല്‍പര്യവും തള്ളികളയാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ആസ്റ്റിലാണ് ദീപയും ദീപക്കും തങ്ങള്‍ ജയലളിയതയുടെ അനന്തരവകാശികളാണെന്നും ജയലളിതയുടെ സ്വത്തുകള്‍ക്ക് തങ്ങള്‍ക്കും അവകാശമുണ്ടെന്നും കാണിച്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

1967ല്‍ തന്റെ മുത്തശ്ശി വേദാ ജയരാമന്‍ എന്ന എന്‍ആര്‍ സന്ധ്യയാണ് പോയസ് ഗാര്‍ഡന്‍ വാങ്ങിയതെന്നും പിന്നീട് വേദ നിലയം എന്ന് നാമകരണം ചെയ്യുകയായിരുന്നുവെന്നും ദീപ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ജയലളിതയുടെ ദുരൂഹമരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസാമി കമ്മീഷന്റെ നടപടികള്‍ക്ക് വേദനിലയം ഏറ്റെടുക്കുന്നത് തടസ്സമാകുമെന്നും ദീപ കോടതിയില്‍ വാദിച്ചു.

ഏറ്റെടുക്കല്‍ നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം ജസ്റ്റിസ് അറുമുഖസാമി കമ്മീഷന്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്നും സംസ്ഥാന സര്‍ക്കാരിന് രണ്ട് നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ദീപ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഒരു ഭാഗത്ത് ഒരു കമ്മീഷനെ നിയമിക്കുകയും മറുവശത്ത് ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുകയാണെന്നും രണ്ടാമത്തേത് തുടരുകയാണെങ്കില്‍, ആദ്യത്തേത് പരാജയപ്പെടുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവം അത്തരം അന്വേഷണത്തിന്റെ ഗതിയെ തീര്‍ച്ചയായും ബാധിക്കുമെന്നും ദീപ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
Recommended Video

വേദനിലയത്തില്‍ ചരിത്രശേഷിപ്പുകളുണ്ടെന്നും, പൂര്‍വികരുടെ നിരവധി നിധികളുണ്ടെന്നും ദീപ പറഞ്ഞു. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, പ്ലാറ്റിനം, വജ്രം, തുടങ്ങി വിവിധങ്ങളായ വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ ലോഹ നിധികളുണ്ടെന്നും ഉയര്‍ന്ന മൂല്യവും പൈതൃകവുമുള്ള പുരാവസ്തുക്കളുണ്ടെന്നും മൈസൂരിലെ രാജകൊട്ടാരത്തില്‍ ഫിസിഷ്യനായിരുന്ന തങ്ങളുടെ മുത്തച്ഛന്‍ ജയലളിതക്ക് കൈമാറിയതാണെന്നും ദീപ പറഞ്ഞു. വോദനിലയം ജയലളിതയുടെ സ്മാരകമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി 67.9 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചിരുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 36.8 കോടി രൂപ ആദായ നികുതി കുടിശ്ശികയും ജയലളിതയുടെ നിയമപരമായ രണ്ട് അവകാശികളായ ദീപക്, ദീപ എന്നിവര്‍ക്കുള്ള നഷ്ടപരിഹാരമുള്‍പ്പെടെയാണ് 67.9 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചത്.












Click it and Unblock the Notifications