കർഷക സമരം ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല: ജയന്ത് ചൗദരി
കർഷകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചാണ് ബിജെപി ഭരിക്കുന്നതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി
ന്യൂഡൽഹി: കർഷക സമരം ഏതെങ്കിലും വിഭാഗത്തിന്റേതല്ലെന്ന് ജയന്ത് ചൗദരി. പ്രതിഷേധത്തെ ജാട്ട് പ്രസ്ഥാനം എന്ന് വിളിച്ച ബിജെപി നേതാക്കൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവരും കർഷക സമരത്തിന്റെ ഭാഗമാണെന്നും ലോക് ദൾ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

"നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ ഏതെങ്കിലും സമൂഹവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. രാജ്യത്തുടനീളമുള്ള കർഷകർ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരാണ്, എല്ലാ സമുദായങ്ങളൽ നിന്നുള്ളവരും ഇതിൽ പങ്കാളികളാണ്. ഞങ്ങൾ ഐക്യത്തോടെ തുടരുകയും സാഹോദര്യം പിന്തുടരുകയും ചെയ്താൽ മാത്രമേ അടുത്ത സർക്കാരിന് നമ്മുടേതാകൂവെന്നും," ജയന്ത് യാദവ് പറഞ്ഞു.
കർഷകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചാണ് ബിജെപി ഭരിക്കുന്നതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബിജെപി ഗൂഢാലോചനയുടെ പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നിങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിനാൽ കർഷകരുടെ ഐക്യത്തെ ബിജെപി ഭയക്കുന്നു, മൂന്ന് കാർഷിക നിയമങ്ങളും സർക്കാർ പിൻവലിക്കുന്നത് വരെ ഈ പ്രസ്ഥാനം തുടരും, കർഷകരെ തീവ്രവാദികൾ എന്ന് വിളിച്ച് അപമാനിച്ചത് ശരിയായില്ല."
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ക്രൂരമായി അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. പകർച്ചവ്യാധിയുടെ സമയത്ത് സ്വയം രക്ഷിക്കാനായി മൂക്കും വായയും മൂടാൻ സർക്കാർ ആളുകളെ ഉപദേശിച്ചു. എന്നാൽ നേതാക്കൾ കണ്ണും കാതും കൂടെ അടച്ച് കർഷകരുടെ വേദന മനസ്സിലാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
സർക്കാർ അഹംഭാവം ഉപേക്ഷിച്ച് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് നിയമങ്ങളും പിൻവലിച്ച ശേഷം കർഷകരുമായി പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി അവർക്കുകൂടി സ്വീകാര്യമായ പുതിയ നിയമം കൊണ്ടുവരണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications