ദേവഗൗഡയുടെ വിശ്വസ്തന്‍ കോണ്‍ഗ്രസിലേക്ക്, പിന്നാലെ അനുനയ നീക്കം, വീണ്ടും സഖ്യത്തിനായി ഒന്നിക്കുന്നു
ബെംഗളൂരു: കര്‍ണാടകത്തില്‍ നിര്‍ണായകമായ രണ്ട് നീക്കങ്ങളുമായി കോണ്‍ഗ്രസ്. ജെഡിഎസ്സില്‍ നിന്ന് വമ്പനൊരു നേതാവ് കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. അതോടൊപ്പം ഒരിക്കല്‍ കൂടി ജെഡിഎസ്സുമായി സഖ്യവും കര്‍ണാടകത്തില്‍ വരാന്‍ പോവുകയാണ്. രണ്ടിനും ചുക്കാന്‍ പിടിക്കുന്നത് ഡികെ ശിവകുമാറാണ്. ദേവഗൗഡയുടെ വിശ്വസ്തന്‍മാരിലൊരാളാണ് കോണ്‍ഗ്രസിലേക്ക് വരാന്‍ പോകുന്നത്. എന്നാല്‍ അത് ചൊടിപ്പിച്ചെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യവുമായി മുന്നോട്ട് പോവുകയാണ് ജെഡിഎസ്.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

മുന്‍ മന്ത്രി ജിഡി ദേവഗൗഡയാണ് ജെഡിഎസ് വിടാന്‍ ഒരുങ്ങുന്നത്. ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയുടെ വിശ്വസ്തനാണ് ജിടി ദേവഗൗഡ. ഡികെ ശിവകുമാറും സിദ്ധരാമയ്യയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ദേവഗൗഡ സ്ഥിരീകരിച്ചു. ജെഡിഎസ് നേതൃത്വത്തെ താന്‍ പാര്‍ട്ടി വിടാന്‍ പോകുന്ന കാര്യം ജെഡിഎസ് നേതൃത്വത്തെ അറിയിച്ചെന്ന് ദേവഗൗഡ അറിയിച്ചു. ജെഡിഎസ് നേതാക്കളില്‍ നിന്ന് കടുത്ത അപമാനം നേരിട്ടെന്നാണ് ദേവഗൗഡ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഇത് മുതലെടുത്താണ് മുന്‍ മന്ത്രിയെ പാര്‍ട്ടിയിലെത്തിക്കുന്നത്.

അതേസമയം രണ്ട് ഉറപ്പുകളുടെ പുറത്താണ് ദേവഗൗഡ കോണ്‍ഗ്രസില്‍ എത്തുന്നത്. ചാമുണ്ഡേശ്വരിയില്‍ നിന്ന് 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതിയാണിത്. സിദ്ധരാമയ്യ ഇക്കാര്യത്തിലര്‍ ദേവഗൗഡയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. മറ്റൊന്ന് മകന്‍ ഹരീഷ് ഗൗഡയ്ക്കുള്ള ടിക്കറ്റാണ്. ഇത് ഡികെ ശിവകുമാറും ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും മുന്‍ മന്ത്രി കൂടിയായ ജിടി ദേവ ഗൗഡ വഴങ്ങിയില്ല. മൈസൂരു ജില്ലയില്‍ കെആര്‍ നഗര്‍ എംഎല്‍എ എസ്ആര്‍ മഹേഷിനെ നേതാവായി പ്രഖ്യാപിച്ചതാണ് ദേവഗൗഡയെ ചൊടിപ്പിച്ചത്.

കോണ്‍ഗ്രസ് ദീര്‍ഘനാളായി കടന്നുകയറാന്‍ ആഗ്രഹിക്കുന്ന കോട്ടയാണ് മൈസൂരു. ജെഡിഎസിന്റെ വൊക്കലിഗ വോട്ടുബാങ്കില്‍ പ്രധാനവും ഈ മേഖലയിലാണ്. ഇത് പൊളിക്കാന്‍ കൂടിയാണ് ശിവകുമാറിനെ നേരത്തെ രാഹുല്‍ ഗാന്ധി അധ്യക്ഷനാക്കിയത്. ദേവഗൗഡയുടെ വരവോടെ കോണ്‍ഗ്രസിന് ശക്തി വര്‍ധിക്കും. 2023ല്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ മൈസൂരു മേഖല വളരെ നിര്‍ണായകമാണ്. 30 സീറ്റില്‍ അധികം 2018ല്‍ ജെഡിഎസ് നേടിയതായിരുന്നു കോണ്‍ഗ്രസിന് വീണ്ടും ഭരണത്തിലെത്തുന്നതിന് തിരിച്ചടിയായത്. ഇതില്‍ 20 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഭരണം പോലും നഷ്ടപ്പെടില്ലായിരുന്നു. ഇത്തവണ ജെഡിഎസ്സിനെ തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ തന്നെയാണ് ശിവകുമാറിന്റെ നീക്കം.

അതേസമയം കോണ്‍ഗ്രസ് വീണ്ടുമൊരു സഖ്യത്തിന് ജെഡിഎസ്സുമായി ചേരാനൊരുങ്ങുകയാണ്. മേയര്‍ തിരഞ്ഞെടുപ്പിലാണ് ഇരു പാര്‍ട്ടികളും ഒന്നിക്കുന്നത്. അടുത്ത ആറ് മാസം കോണ്‍ഗ്രസിന് മേയര്‍ സ്ഥാനവും, ബാക്കിയുള്ള രണ്ട് വര്‍ഷക്കാലം അത് ജെഡിഎസ്സിനും നല്‍കുമെന്നാണ് ഫോര്‍മുല. ജെഡിഎസ്സിനെ ബിജെപിയും സമീപിച്ചിട്ടുണ്ട്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് ജെഡിഎസ് നേതാവ് എസആര്‍ മഹേഷ് പ്രഖ്യാപിച്ച് കഴിഞ്ഞു. സഖ്യത്തിലെ നിബന്ധന കോണ്‍ഗ്രസ് പാലിച്ചാല്‍ അതിനൊപ്പം തന്നെ നില്‍ക്കുമെന്നും മഹേഷ് പറഞ്ഞു.
Recommended Video

തന്‍വീര്‍ സേട്ടാണ് ജെഡിഎസ്സുമായുള്ള ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മേയര്‍ സ്ഥാനാര്‍ത്ഥിയെ ജെഡിഎസ് പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് സേട്ട് പറഞ്ഞു. ഓഗസ്റ്റ് 25നാണ് മേയര്‍ തിരഞ്ഞെടുപ്പ്. 65 അംഗ കൗണ്‍സിലില്‍ നിലവില്‍ 64 അംഗങ്ങളാണ് ഉള്ളത്. നേരത്തെ വ്യാജ സത്യവാങ്മൂലം നല്‍കിയതിന് ജെഡിഎസ് അംഗം രുക്മിണി മാദെ ഗൗഡയെ ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. 22 അംഗങ്ങളുമായി ബിജെപിയാണ് കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷി. കോണ്‍ഗ്രസിന് 19 അംഗങ്ങളുണ്ട്. 17 അംഗങ്ങളുള്ള ജെഡിഎസിന്റെ പിന്തുണ രണ്ട് പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. അഞ്ച് സ്വതന്ത്രരും ഒരു ബിഎസ്പി അംഗവും കൗണ്‍സിലില്‍ ഉണ്ട്. ബിജെപിക്ക് ഇവിടെ അധികാരം നഷ്ടപ്പെട്ടാല്‍ അത് ജെഡിഎസ്സിന് ശക്തി തിരിച്ച് പിടിക്കാന്‍ കൂടിയുള്ള അവസരമാകും.












Click it and Unblock the Notifications