കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുവില്‍ നിന്ന് എംഎല്‍എയെ പുറത്താക്കി നിതീഷ് കുമാര്‍... ആര്‍ജെഡിയിലെത്തി രജക്കിന്റെ തിരിച്ചടി!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ അമ്പരിപ്പിക്കുന്ന നീക്കവുമായി ജെഡിയു. പ്രമുഖ എംഎല്‍എ ശ്യാം രജക്കിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് ജെഡിയു. നിതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം. ശ്യാം രജക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ജെഡിയു പ്രസിഡന്റ് വസിഷ്ഠ നാരായണ്‍ സിംഗ് പറഞ്ഞു. പട്‌ന ജില്ലയിലെ ഫൂല്‍വാരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രജക്ക്. ജെഡിയുവിന്റെ സിറ്റിംഗ് എംഎല്‍എ കൂടിയാണ് അദ്ദേഹം. വ്യാവസായിക വകുപ്പിന്റെ ചുമതല അദ്ദേഹത്തിനാണ്.

1

പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടെന്ന് രജക്ക് നേരത്തെ തന്നെ കരുതിയിരുന്നു. ജെഡിയുവിന്റെ ഹൈക്കമാന്‍ഡുമായി അത്ര നല്ല ബന്ധമായിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്. നേരത്തെ തന്നെ അദ്ദേഹം ജെഡിയു വിടാനായിരുന്നു തീരുമാനിച്ചത്. അതിന് മുമ്പേ മന്ത്രി സ്ഥാനം രാജിവെക്കുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെയാണ് പുറത്താക്കിയതായി തീരുമാനം വന്നത്. അതേസമയം പ്രവചിച്ചത് പോലെ അദ്ദേഹം ആര്‍ജെഡിയില്‍ ചേരുകയും ചെയ്തു. റാബ്രിദേവിയുടെ വസതിയില്‍ വെച്ച് തേജസ്വി യാദവാണ് അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

നേരത്തെ തന്നെ ആര്‍ജെഡി നേതൃത്വുവുമായി രജക്ക് ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. ആര്‍ജെഡി പ്രസിഡന്റ് ജഗദാനന്ദ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ആര്‍ജെഡിയുടെ തലവന്‍ ലാലു പ്രസാദ് യാദവിനെ രജക്ക് നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തേജസ്വിയുമായും ചര്‍ച്ചകള്‍ നടന്നു. അതേസമയം രജക്ക് ജെഡിയു വിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നെന്ന് പറയുന്നത് നിതീഷ് കുമാറിന് തിരിച്ചടിയാണ്. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ശ്യാം രജക്കിനെ നേരത്തെ തന്നെ പുറത്താക്കിയത്. എന്നാല്‍ നിതീഷിന്റെ ഭരണരീതിയില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ വര്‍ധിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.

സാമൂഹിക നീതി ഉറപ്പാക്കാന്‍ താന്‍ തുടര്‍ന്നും പോരാടുമെന്ന് രജക്ക് പറഞ്ഞു. സംസ്ഥാനത്തെ നിയമവ്യവസ്ഥ നിതീഷ് കുമാറിന് കീഴില്‍ തകര്‍ന്നെന്ന് അദ്ദേഹം തുറന്നടിച്ചു. രജക്ക് 2009ല്‍ ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്ന നേതാവാണ്. ഇത്തരത്തില്‍ ആര്‍ജെഡി വിട്ട നിരവധി നേതാക്കള്‍ തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ്. ജെഡിയു ക്യാമ്പിലെ നിരവധി നേതാക്കള്‍ നിതീഷ് കുമാറിന്റെ ഭരണത്തില്‍ നിരാശരാണെന്ന് തേജസ്വി പറഞ്ഞു. നേരത്തെ ആര്‍ജെഡി ക്യാമ്പിലെ മൂന്ന് എംഎല്‍എമാരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. ഇവര്‍ ജെഡിയുവില്‍ ചേരുമെന്നാണ് സൂചന.

English summary
jdu expelled sitting mla shyam rajak, he joined rjd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X