കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ഖാന്‍ മോഡിയെ പുകഴ്ത്താന്‍ പണംവാങ്ങി?

Google Oneindia Malayalam News

അഹമ്മദാബാദ്: പട്ടം പറപ്പിക്കല്‍ മേളയ്ക്കായി അഹമ്മദാബാദിലെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മോഡിയെ പുകഴ്ത്തിയതിന് പണം പറ്റിയെന്ന് ആരോപണം. മോഡി എഴുതിക്കൊടുത്ത വാക്കുകള്‍ പണം വാങ്ങി പറയുകയായിരുന്നു സല്‍മാന്‍ എന്ന ആരോപണവുമായി ജനതാദള്‍ എം പി സാബിര്‍ അലിയാണ് രംഗത്തെത്തിയിരിക്കുന്നത്.

പരിപാടിയില്‍ ഉടനീളം നരേന്ദ്രമോഡിയെയും ഗുജറാത്തിലെ വികസനത്തെയും സല്‍മാന്‍ ഖാന്‍ പുകഴ്ത്തി സംസാരിച്ചിരുന്നു. മികച്ച ആള്‍ വേണം പ്രധാനമന്ത്രിയാകാനെന്നും മോഡി നല്ല ആളാണ്. മോഡി അര്‍ഹിക്കുന്നത് അദ്ദേഹത്തിന് കിട്ടും. ഗുജറാത്തിലെ വികസനം മാതൃകാപരമാണന്നും ജനങ്ങള്‍ ഇവിടെ സന്തുഷ്ടരാണ് എന്നും താരം പറഞ്ഞു.

സല്‍മാന്‍ ഖാന്‍ മാത്രമമല്ല, വികസനം ആഗ്രഹിക്കുന്ന എല്ലാവരും മോഡിക്കൊപ്പമാണ് എന്ന് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഇതിനോട് പ്രതികരിച്ചു. അതേസമയം സാബിര്‍ അലിയുടെ ആരോപണത്തോട് ബി ജെ പി നേതാക്കളോ സല്‍മാന്‍ ഖാനോ പ്രതികരിച്ചില്ല.

താരങ്ങള്‍ ഒരുമിച്ച്

താരങ്ങള്‍ ഒരുമിച്ച്

രാഷ്ട്രീയത്തിലെ സൂപ്പര്‍സ്റ്റാറായ നരേന്ദ്രമോഡിയും ബോളിവുഡ് സൂപ്പര്‍സ്റ്റാറായ സല്‍മാനും ഒരുമിച്ച്. ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

മോഡിക്കൊപ്പം പട്ടംപറത്തി

മോഡിക്കൊപ്പം പട്ടംപറത്തി

അഹമ്മദാബാദിലെ കൈറ്റ് ഫെസ്റ്റിവലിലാണ് സല്‍മാന്‍ ഖാന്‍ മോഡിക്കൊപ്പം വേദി പങ്കിട്ടത്.

ജയ്‌ഹോ

ജയ്‌ഹോ

പുതിയ ചിത്രമായ ജയ് ഹോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗുജറാത്തിലെത്തിയതായിരുന്നു താരം.

അര്‍ഹിച്ചത് കിട്ടും

അര്‍ഹിച്ചത് കിട്ടും

മോഡി നല്ല ഭരണാധികാരിയാണ് എന്ന് സംശയമില്ല. ഏറ്റവും മികച്ച ആള്‍ വേണം പ്രധാനമന്ത്രിയാകാന്‍. എന്തായാലും മോഡി അര്‍ഹിച്ചത് അദ്ദേഹത്തിന് കിട്ടും

വോട്ട് കോണ്‍ഗ്രസിന്

വോട്ട് കോണ്‍ഗ്രസിന്

തന്റെ മണ്ഡലത്തില്‍ താന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായിരിക്കും വോട്ട് ചെയ്യുക എന്ന് പറയാനും താരത്തിന് മടിയില്ല

മോഡി മഹാന്‍

മോഡി മഹാന്‍

നരേന്ദ്രമോഡി മഹാനാണ്. ഗുജറാത്തിലെ പോലെ വികസനം താന്‍ രാജ്യത്ത് ഒരിടത്തും കണ്ടിട്ടില്ല - സല്‍മാന്‍ മോഡിയെ പുകഴ്ത്തുന്നു.

മറുപടി ഒരു ചിരി

മറുപടി ഒരു ചിരി

ഇതെല്ലാം കേട്ട് നരേന്ദ്രമോഡി ഒരു ചിരിയിലൊതുക്കി തന്റെ മറുപടി.

ചിത്രങ്ങള്‍ ട്വിറ്ററില്‍

ചിത്രങ്ങള്‍ ട്വിറ്ററില്‍

സല്‍മാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോഡി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരുന്നു.


English summary
JDU leader Sabir Ali accused Salman Khan was paid to read out script given to him by Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X