Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കാനില്ല; മുന്നണി മാറ്റത്തില്‍ നിതീഷ് കുമാര്‍

പാട്‌ന: ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ ക്ഷണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആര്‍ജെഡിയുമായി കൈകോര്‍ത്തതിലൂടെ തനിക്ക് രണ്ട് തവണ തെറ്റ് പറ്റിയെന്നും എന്‍ഡിഎയില്‍ തന്നെ തങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിതീഷ് കുമാറിനായി തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് എന്നായിരുന്നു ലാലു പറഞ്ഞത്. ഇതോടെ മഹാഗത്ബന്ധനിലേക്ക് നിതീഷ് വീണ്ടും ഭാഗമായേക്കും എന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് തള്ളിക്കളഞ്ഞ് കൊണ്ടാണ് നിതീഷിന്റെ മറുപടി. 2005 നവംബര്‍ 24 മുതല്‍ ബിഹാറിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി.

Nitish Kumar

അതിനുശേഷം തങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണ് എന്നും 2005 ന് മുമ്പ് ബിഹാറിന്റെ അവസ്ഥ വളരെ മോശമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ആളുകള്‍ വൈകുന്നേരത്തിന് ശേഷം വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. ആശുപത്രികളില്‍ ചികിത്സയ്ക്ക് ക്രമീകരണമുണ്ടായിരുന്നില്ല. റോഡുകള്‍ തകര്‍ന്നു,' നിതീഷ് ചൂണ്ടിക്കാട്ടി.

ബിഹാറിലെ ജനങ്ങള്‍ തങ്ങളെ ചുമതലയേല്‍പ്പിച്ചപ്പോള്‍ തൊട്ട് സംസ്ഥാനത്തിന്റെ അവസ്ഥ മാറി എന്നും രണ്ട് തവണ അബദ്ധത്തില്‍ തങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോയി എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ച് നിന്ന് ബിഹാറിനൊപ്പം രാജ്യത്തെ വികസിപ്പിക്കുകയാണ് എന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നിതീഷ് കുമാറിന് മഹാഗതബന്ധനിലേക്ക് ലാലു ക്ഷണിച്ചത്.

'നിതീഷ് കുമാറിന് ഞങ്ങളോടൊപ്പം ചേരാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയും. പൊതുജനങ്ങള്‍ക്കും നിതീഷ് കുമാറിനുമായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ വാതില്‍ തുറന്നിറടണം. നിതീഷ് മടങ്ങിവരാന്‍ തീരുമാനിച്ചാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്നങ്ങളില്ല,' എന്നായിരുന്നു ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നത്. എന്നാല്‍ ലാലുവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഇത് തള്ളിക്കളഞ്ഞിരുന്നു.

മാധ്യമങ്ങളെ ശാന്തരാക്കാനാണ് പിതാവ് പറഞ്ഞത് എന്നും മറ്റ് തലങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നുമായിരുന്നു തേജസ്വി പറഞ്ഞിരുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹാഗത്ബന്ധന്‍ വിട്ട് നിതീഷ് എന്‍ഡിഎയിലേക്ക് മടങ്ങിയത്. എന്‍ഡിഎയ്‌ക്കെതിരെ ഇന്ത്യാ മുന്നണി രൂപീകരിക്കുന്നതില്‍ മുന്നില്‍ നിന്നയാളായിരുന്നു നിതീഷ് കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+