അനന്ത് അംബാനിയാണോ ജീത്ത് അദാനിയാണോ ഏറ്റവും വലിയ സമ്പന്നന്‍; ഈ കണക്ക് നോക്കൂ
കഴിഞ്ഞ വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷങ്ങളില്‍ ഒന്നായിരുന്നു ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും രാധികാ മര്‍ച്ചന്റുമായുള്ള വിവാഹം. ലോകത്തിലെ ഏറ്റവും മികച്ച സെലിബ്രിറ്റികള്‍ അണിനിരന്ന ഈ വിവാഹം എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ വര്‍ഷം മറ്റൊരു ശത കോടീശ്വരനായ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയും വിവാഹിതാനാകാന്‍ പോകുകയാണ്.
ഫെബ്രുവരി ഏഴിനാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകള്‍ ദിവ ജയ്മിന്‍ ഷായാണ് ജീത്തിന്റെ പ്രതിശ്രുത വധു. അഹമ്മദാബാദില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ വലിയ താരനിര തന്നെ പങ്കെടുക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ അനന്ത് അംബാനിയാണോ ജീത്ത് അദാനിയാണോ സമ്പത്തില്‍ മുമ്പന്‍ എന്ന് പരിശോധിച്ച് നോക്കാം.

ജീത്ത് അദാനിയുടെ ആസ്തി ഏകദേശം 1.2 ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. അദ്ദേഹം നിലവില്‍ അദാനി എയര്‍പോര്‍ട്ട് ഡയറക്ടറായും അദാനി ഡിജിറ്റല്‍ ലാബ്സിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നുണ്ട്. 2019 ല്‍ അദാനി ഗ്രൂപ്പില്‍ ചേരുന്നതിന് മുമ്പ് ജീത്ത് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗും അപ്ലൈഡ് സയന്‍സും പഠിച്ചിരുന്നു.
മറുവശത്ത് മുകേഷിന്റെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനി ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. അനന്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ സുപ്രധാന റോളുകള്‍ വഹിക്കുന്നു. കൂടാതെ നിലവില്‍ ജിയോ പ്ലാറ്റ്ഫോമുകളിലും റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിലും ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അനന്ത് അംബാനിയുടെ ആസ്തി മൂന്ന് ലക്ഷം കോടി രൂപയാണ്.
അതിനാല്‍ അനന്ത് അംബാനിയാണ് ജീത്ത് അദാനിയേക്കാള്‍ കൂടുതല്‍ സമ്പന്നന്‍ എന്ന് വ്യക്തമാകും. അതേസമയം അനന്തിന്റെ വിവാഹത്തിന് സമാനമായി ജീത്തിന്റെ വിവാഹത്തിനും സെലിബ്രിറ്റികളുടെ സാന്നിധ്യമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എലോണ്‍ മസ്‌ക് മുതല്‍ ബില്‍ ഗേറ്റ്സ്, ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവരെപ്പോലുള്ളവര്‍ അതിഥികളായി എത്തും എന്നാണ് പുറത്തുവരുന്ന വിവരം.
1000 സൂപ്പര്‍ കാറുകളും നൂറു കണക്കിന് സ്വകാര്യ ജെറ്റുകളും 58 രാജ്യങ്ങളില്‍ നിന്നുള്ള പാചകക്കാരും വിവാഹത്തിന് മിഴിവേകും. 2023 മാര്‍ച്ചില്‍ അഹമ്മദാബാദിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ജീത്ത് അദാനിയും ദിവയും തമ്മിലുള്ള വിവാഹ നിശ്ചയം.












Click it and Unblock the Notifications