കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തുന്നു; മൂക്കൊപ്പം കടത്തില്‍, സഹായിക്കില്ലെന്ന് ബാങ്കുകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തുന്നു

ദില്ലി: ഇന്ത്യന്‍ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണിത്. കമ്പനിയെ സഹായിക്കാന്‍ ഒരു ബാങ്കുകളും തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട യോഗം മുംബൈയില്‍ നടന്നെങ്കിലും എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ സഹായിക്കാനാകില്ലെന്ന് നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.

jet

ദീര്‍ഘദൂര സര്‍വീസുകള്‍ നിലവില്‍ കമ്പനി ഒഴിവാക്കി. ഹൃസ്വദൂര സര്‍വീസുകളും നിര്‍ത്തേണ്ടിവരുമെന്നാണ് വിവരം. എണ്ണ കമ്പനികള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര സഹായമായി 1500 കോടി രൂപ ലഭിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ബാങ്കുകള്‍ യോഗം ചേര്‍ന്നത്. യോഗം തീരുമാനമാകാതെ് പിരിഞ്ഞു.

വ്യാഴാഴ്ച വരെ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്ന് നേരത്തെ ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചിരുന്നു. നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജെറ്റ് എയര്‍വേയ്‌സ്. കമ്പനിയുടെ പ്രതിസന്ധി സിഇഒ വിനയ് ദുബെ ചൊവ്വാഴ്ച ജീവനക്കാരെ അറിയിച്ചിരുന്നു.

സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ലസൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ല

കമ്പനി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഇതില്‍ സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സിഇഒ പറഞ്ഞു. താല്‍ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവെക്കുക എന്നതാണ് ബോര്‍ഡിന് മുന്നിലുള്ള ഒരു ചര്‍ച്ചാവിഷയം. ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ സമരത്തിലാണ്.

കമ്പനി ലേലത്തില്‍ വച്ച് പണം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അഞ്ച് ബിഡ്ഡുകള്‍ ലഭിച്ചെങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമായ ഓഫറുകള്‍ ലഭിച്ചിട്ടില്ല. ഇത്തിഹാദ് ഒരുപക്ഷേ കമ്പനിയെ സഹായിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ജെറ്റിന്റെ 24 ശതമാനം ഓഹരി ഇത്തിഹാദിന് കൈവശമാണുള്ളത്.

English summary
Jet Airways likely to shutting down, All you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X