ജെറ്റ് എയര്വേയ്സില് പൈലറ്റുമാരുടെ കയ്യാങ്കളി: ന്യൂ ഇയര്‍ ദിനത്തില്‍ പൈലറ്റിന് പണികിട്ടി
മുംബൈ: ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ തമ്മില്‍ തല്ലിയ പൈലറ്റുമാര്‍ക്കെതിരെ നടപടി. സഹപൈലറ്റായ വനിതയെ മര്‍ദ്ദിച്ച പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. പുതുവത്സര ദിനത്തില്‍ ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക് യാത്ര തിരിച്ച ജെറ്റ് എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. സംഭവത്തില്‍ സിവില്‍ ഏവിയേഷന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുന്നതായി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയത്.
9ഡബ്ല്യൂ എന്ന ജെറ്റ് എയര്‍വേയ്സ് വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പുരുഷ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയ ഏവിയേഷന്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്രൂ അംഗങ്ങള്‍ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുുവെന്നും ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി.

സംഭവിച്ചത് സുരക്ഷാ വീഴ്ച
സഹപൈലറ്റില്‍ നിന്ന് മര്‍ദനമേറ്റ വനിതാ പൈലറ്റ് കോക്ക് പിറ്റിന് പുറത്തുവന്നിരുന്നുവെന്നും പിറകെ സഹപൈലറ്റുമെത്തുകയായിരുന്നു. ഇത് വിമാനത്തിന്റെ സുരക്ഷാ നയത്തിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

തെറ്റിദ്ധാരണയ്ക്ക് പിന്നില്‍
കോക്പിറ്റ് ജീവനക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയെ തുടര്‍ന്നാണ് സഹപൈലറ്റ് വനിതാ പൈലറ്റിനെ മര്‍ദിച്ചതെന്നും അവര്‍ പരിഹരിച്ചുവെന്നും ജെറ്റ് എയര്‍വേയ്സ് വക്താവ് വ്യക്തമാക്കിയിരുന്നു. പ്രശ്നമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി മുംബൈയില്‍ ഇറക്കിയെന്നും വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി എയര്‍ ഇന്ത്യ ജീവനക്കാരനാണ് വനിതാ പൈലറ്റിനെ മര്‍ദിച്ച പൈലറ്റ്.

ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക്
324 യാത്രക്കാരുമായി പുതുവത്സര ദിനത്തില്‍ ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക് തിരിച്ച ജെറ്റ് എയര്‍വേയ്സ് വിമാനത്തിലാണ് കോക്ക്പിറ്റില്‍ വച്ച് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വനിതാ പൈലറ്റ് സഹപൈലറ്റിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നീക്കമുണ്ടെങ്കില്‍ സഹായിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാര്‍ക്ക് പുറമേ 14 ക്രൂ അംഗങ്ങളും രണ്ട് കുട്ടികളുമാണ് സംഭവം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നത്.

അടിയും തര്‍ക്കവും രണ്ടാം തവണ
വിമാനം ലണ്ടനില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ ഇരു പൈലറ്റുമാരും തമ്മിലുള്ള വാക്കേറ്റം ആരംഭിക്കുകയായിരുന്നു. കോക്ക് പിറ്റില്‍ നിന്ന് വനിതാ പൈലറ്റ് നിറഞ്ഞ കണ്ണുകളോടെയാണ് ഇറങ്ങിവന്നതെന്നും ഏവിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്ഥിതി ശാന്തമായതോടെ വനിതാ പൈലറ്റ് കോക്ക് പിറ്റിലേയ്ക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും കോക്ക് പിറ്റില്‍ നിന്നും പുറത്തുവരുന്നതും രണ്ടാം തവണയാണെന്നും ഏവിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications