Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്: ബിജെപി-എജിഎസ്‌യു സീറ്റ് വിഭജനം, ഉടന്‍ തീരുമാനമായേക്കും

ഡൽഹി: വരാനിരിക്കുന്ന ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ബി ജെ പിയും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്, യൂണിയനും തമ്മിലുള്ള സഖ്യം അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് റിപ്പോർട്ട്. ഇരുപാർട്ടികളും തങ്ങളുടെ സീറ്റ് വിഭജന ഫോർമുല ഉടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ എ ജെ എസ് യു ദേശിയ അധ്യക്ഷൻ സുധേഷ് മഹ്തോയും ജാർഖണ്ഡിലെ മുതിർ ബി ജെ പി നേതാക്കളും പങ്കെടുത്ത പ്രധാന ചർച്ചകൾ നടന്നതായാണ് വിവരം. ചർച്ചയിൽ സഖ്യ ധാരണയുടെ ഭാ​ഗമായി എ ജെ എസ് യു 16 സീറ്റുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അന്തിമ രൂപം നൽകാൻ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മറ്റൊരു റൗണ്ട് ചർച്ച ഡൽഹിയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻ തന്നെ സീറ്റ വിഭജനം ഔദ്യോ​ഗികമായി നടക്കുമെന്നാണ് വിവരം.

Jharkhand Election

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് എ ജെ എസ് യു പാർട്ടിയുമായും ജെ ഡി യുമായും സഖ്യമുണ്ടാക്കി ബി ജെ പി മത്സരിക്കുമെന്ന് അസം മുഖ്യമന്ത്രി ​ഹിമന്ത ശർമ പറഞ്ഞുയ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ധാരണ 99 ശതമാനം സീറ്റുകളിലും പൂർത്തിയായി. ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ബാക്കിയുള്ള ഒന്നോ രണ്ടോ സീറ്റുകൾക്ക് ഉടൻ അന്തിമരൂപം നൽകും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ രണ്ടിന് അവസാനിക്കു്നന പിത്രി പക്ഷത്തിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ശർമ്മ പറഞ്ഞതായാണ് റിപ്പോർട്ട്. ജാർഖണ്ഡിലെ 81 അം​ഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+