ജാര്‍ഖണ്ഡ്; ബിജെപിയുടെ സിറ്റിങ്ങ് സീറ്റില്‍ കൂറ്റന്‍ ലീഡുമായി ഇടതു സ്ഥാനാര്‍ത്ഥി
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റില്‍ മുന്നേറി ഇടതുസ്ഥാനാര്‍ത്ഥി. ബഗോഡര്‍ മണ്ഡലത്തില്‍ സിപിഐ(എംഎല്‍) സ്ഥാനാര്‍ത്ഥിയായ വിനോദ് കുമാര്‍ സിങ്ങാണ് മുന്നേറുന്നത്. ബിജെപിയുടെ നാഗേന്ദ്ര മഹാതോയ ആണ് ഇവിടെ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ തവണ 4399 വോട്ടിനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന മഹാതോയ ഇവിടെ വിജയിച്ചത്.

തുടക്കത്തില്‍ പിന്നിലായിരുന്നു വിനോദ് ക്രമേണ നില മെച്ചപ്പെടുത്തുകയായിരുന്നു. നിലവില്‍ 9,000 ത്തില്‍ അധികം വോട്ടുകള്‍ക്കാണ് വിനോദ് ലീഡ് ചെയ്യുന്നത്. 2009 ലും 2005 ലും ബഗോഡറില്‍ നിന്നും വിനോദ് സിങ്ങ് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. വിനോദിന്‍റെ പിതാവ് മേഹന്ദ്ര സിങ് ബഗോഡറില്‍ നിന്ന് തന്നെ മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. 2005 ല്‍ ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
ബനാറസ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് വിനോദ്. സിപിഎം, സിപിഐ, സിപിഐ(എംഎൽ), മാർക്സിസ്റ്റ് കോർഡിനേഷൻ കമ്മിറ്റി എന്നീ നാല് പാർടികളാണ് ഇടതുമുന്നണിയായി ജാർഖണ്ഡിൽ മത്സരിക്കുന്നത്.മൂന്നാം അങ്കത്തില്‍ വിനോദ് ബിജെപിയെ മലര്‍ത്തിയടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications