Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാർഖണ്ഡിൽ ജെഎംഎമ്മിനെതിരെ കുടുംബവാഴ്‌ച ആരോപണം കടുപ്പിച്ച് ബിജെപി; ലക്ഷ്യം ഹേമന്ത് സോറൻ?

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി മുന്നണികൾ രംഗത്ത് വരുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാനുള്ളത്. കോൺഗ്രസും ബിജെപിയും ജെഎംഎമ്മും ഉൾപ്പെടെയുള്ള പ്രധാന കക്ഷികൾ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കഴിഞ്ഞു. വലിയ രാഷ്ട്രീയ പോരാട്ടത്തിന് തന്നെ വേദിയാവുമെന്ന് കരുതുന്ന സംസ്ഥാനത്ത് പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ശക്തമായ പ്രചരണമാണ് അഴിച്ചുവിടുന്നത്.

ഹരിയാനയിലെ വിജയം ജാർഖണ്ഡിൽ ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ബിജെപി ഭരണകക്ഷിയായ ജെഎംഎമ്മിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ 19 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം എടുത്ത് പരിശോധിച്ചാൽ ബിജെപിക്ക് എന്നും എതിരാളിയായി ഉണ്ടായിരുന്നത് ജാർഖണ്ഡ് മുക്തി മോർച്ച തന്നെയാണ്.

jharkhandbjpjmmelection

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജെഎംഎം സ്ഥാനാർത്ഥി പട്ടികയുടെ ചുവടുപിടിച്ചാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കുന്നത്. കോൺഗ്രസിനെതിരെ ദേശീയ തലത്തിൽ എക്കാലവും ബിജെപി ഉന്നയിച്ചു വന്നിരുന്ന വലിയൊരു ആരോപണമാണ് ഇപ്പോൾ ജെഎംഎമ്മിന് നേരെയും അവർ തൊടുത്തുവിടുന്നത് എന്നതാണ് പ്രത്യേകത.

രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അല്ലെങ്കിൽ കുടുംബ വാഴ്‌ചയാണ് ഇക്കുറി അവർ പ്രചാരണ ആയുധമാക്കി മാറ്റുന്നത്. അതിലൂടെ ലക്ഷ്യമിടുന്നതാവട്ടെ മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ തന്നെയാണ്. കഴിഞ്ഞ ദിവസമാണ് ജെഎംഎം തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. 35 പേർ അടങ്ങുന്നതാണ് ആദ്യ പട്ടിക. ഇതിന് പിന്നാലെയാണ് ബിജെപിയും നിലപാട് കടുപ്പിക്കുന്നത്.

രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച: ഹേമന്ത് സോറനെ ലക്ഷ്യമിടുമ്പോൾ

ഇന്നലെ വന്ന സ്ഥാനാർത്ഥി പട്ടികയിൽ ജെഎംഎം രംഗത്തിറക്കുന്നവരിൽ ഹേമന്ത് സോറന് പുറമേ ഭാര്യ കൽപ്പന മുർമു സോറനും സഹോദരൻ ബസന്ത് സോറനും ഉൾപ്പെടുന്നുണ്ട്. ഇതാണ് ബിജെപി പ്രധാനമായും ആയുധമാക്കുന്ന കാര്യം. ജെഎംഎം കുടുംബവാഴ്‌ചയിൽ മാത്രം വിശ്വസിക്കുന്ന പാർട്ടിയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. അതിന് അവർക്ക് കിട്ടിയ ഏറ്റവും നല്ല അവസരം കൂടിയായി മൂന്ന് പേരുടെയും സ്ഥാനാർത്ഥിത്വം.

നേരത്തെ ഹേമന്ത് സോറൻ ജയിലിൽ കഴിയവയെയാണ് ഉപതിരഞ്ഞെടുപ്പിലൂടെ ഭാര്യ കൽപ്പന സോറൻ രാഷ്ട്രീയ പ്രവേശനം നടത്തിയത്. സഹോദരൻ ബസന്ത് ആവട്ടെ നേരത്തെ തന്നെ പ്രവർത്തിച്ചു വരുന്നുമുണ്ട്. ഇതാണ് ബിജെപിക്ക് അടിക്കാൻ കിട്ടിയ വടി. അസം മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയാണ് ഈ ആരോപണത്തിന് തുടക്കമിട്ടിരിക്കുന്നത്.

ജെഎംഎമ്മിനെയും ഇന്ത്യ സഖ്യത്തെയും ബാധിക്കുമോ?

തുടർന്നുള്ള ദിവസങ്ങളിലും ഈ വിഷയത്തിൽ ഊന്നി തന്നെ പ്രചരണം നടത്താനാവും ബിജെപിയുടെ ശ്രമം. ഇത് ജെഎംഎമ്മിനെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രത്യേകിച്ച് കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ബിജെപി പ്രചരണം ഏറ്റാൽ ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകൾക്ക് മേൽ അത് കരിനിഴൽ വീഴുമെന്ന് ഉറപ്പാണ്, അതിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

എന്നാൽ ബിജെപി പ്രചാരണം ഏശില്ലെന്നാണ് ജെഎംഎം പറയുന്നത്. മാത്രമല്ല കൽപ്പന സോറനെ പാർട്ടിയുടെ മുഖമായി ഉയർത്തി കാട്ടി വനിതകളെ കൈയിലെടുക്കുക്കാനാണ് അവരുടെ ശ്രമം. എങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ കരുതലോടെ നീങ്ങാനാണ് ജെഎംഎം ക്യാമ്പിന്റെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+