കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമ്മാതങ്ങ് കൂടെ പോന്നതല്ല ജാര്‍ഖണ്ഡ്; ഹേമന്ത് സോറനും സംഘവും ആവിഷ്കരിച്ച് തന്ത്രങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: സംസ്ഥാനത്തിന്‍റെ രാഷ്ട്രീയചിന്താഗതിയെ വെറും ഏഴുമാസം കൊണ്ട് തിരുത്തി എഴുതിയാണ് ദേശീയ തലത്തില്‍ തന്നെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തില്‍ ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിച്ചത്.

'ആദ്യം സുരേഷ് ഗോപിയോട് നികുതിപ്പണം അടയ്ക്കാന്‍ പറയൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ''ആദ്യം സുരേഷ് ഗോപിയോട് നികുതിപ്പണം അടയ്ക്കാന്‍ പറയൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ'

മെയ് മാസം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിശാല സഖ്യം രൂപീകരിച്ച് മറുവശത്ത് നിന്നിട്ടും വലിയ വിജയം നേടിയെടുക്കാന്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് സാധിച്ചിരുന്നു. അന്ന് സംസ്ഥാനത്ത് ആകെയുള്ള 14 ലോക്സഭാ സീറ്റുകളില്‍ 12 ഉം ബിജെപി സ്വന്തമാക്കി. ഒരെണ്ണം അവരുടെ സഖ്യകകക്ഷിയായിരുന്ന എജെഎസ്യുവിനും ലഭിച്ചു. ശേഷിക്കുന്ന ഒരു സീറ്റില്‍ മാത്രമായിരുന്നു ജെഎംഎമ്മിന് വിജിയിക്കാന്‍ സാധിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ജനവിധിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലുണ്ടായത്. ഒറ്റക്ക് മത്സരിച്ച് ഭരണം പിടിക്കാമെന്ന് കരുതിയ ബിജെപിയെ നിലംപരിശാക്കി 47 സീറ്റുകളില്‍ വിജയം കൈവരിച്ച മഹാസഖ്യം ജാര്‍ഖണ്ഡില്‍ അധികാരം പിടിച്ചു.

സൂത്രധാരന്‍

സൂത്രധാരന്‍

കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 5 വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ രഘുബര്‍ ദാസ് സര്‍ക്കാറിനെ പ്രതിപക്ഷ സഖ്യം താഴെ ഇറക്കിയത്. പ്രതിപക്ഷ സഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച ജെഎംഎം നേതാവ് ഹേമന്ത് സോറനായിരുന്നു ബിജെപിക്കെതിരായ നീക്കങ്ങളുടെ സൂത്രധാരന്‍.

ബിജെപി ആവിഷ്കരിച്ചിരുന്നത്

ബിജെപി ആവിഷ്കരിച്ചിരുന്നത്

സംസ്ഥാന വിഷയങ്ങള്‍ക്ക് വലിയ പ്രധാനം നല്‍കാതെയുള്ള പ്രചാരണ രീതിയായിരുന്നു ജാര്‍ഖണ്ഡില്‍ ബിജെപി ആവിഷ്കരിച്ചിരുന്നത്. നരേന്ദ്രമോദിയുടെ അമിത് ഷായുടേയും നേതൃത്വത്തില്‍ തന്നെ 15 ലേറെ റാലികളാണ് ബിജെപി നടത്തിയിരുന്നത്. എല്ലാത്തിലും പ്രധാനമായും ഉന്നയിക്കപ്പെട്ടത് ദേശീയ വിഷയങ്ങളായിരുന്നു.

പ്രാദേശിക വിഷയങ്ങള്‍

പ്രാദേശിക വിഷയങ്ങള്‍

ബിജെപിയുടെ ഈ ദേശീയ വിഷയ പ്രചാരണ രീതിയെ പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള പ്രചാരണം കൊണ്ടാണ് ഹേമന്ത് സോറന്‍ നേരിട്ടത്. പ്രാദേശിക വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിനെപ്പറ്റി ജനങ്ങളോട് വ്യക്തമായ ഭാഷയില്‍ ഹേമന്ത് സോറന്‍ സംസാരിക്കുകയും ചെയ്തപ്പോള്‍ വോട്ടര്‍മാര്‍ മഹാസഖ്യത്തില്‍ വിശ്വാസം അര്‍പ്പിച്ചു.

മാറ്റത്തിന്‍റെ യാത്ര

മാറ്റത്തിന്‍റെ യാത്ര

ഹേമന്ത് സോറന്‍ നയിച്ച രണ്ട് മാസം നീണ്ടുന്നിന്ന ബദ്ലാവ് യാത്ര (മാറ്റത്തിന്‍റെ യാത്ര) യും ജാര്‍ഖണ്ഡ‍ിന്‍റെ രാഷ്ട്രീയ ചിന്താഗതി മാറ്റുന്നതില്‍ നിര്‍ണ്ണായകമായ ഘടകമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പത്തിന കര്‍മ്മ പദ്ധതിയായിരുന്നു ഹേമന്ത് സോറന്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

സൗമ്യമായ പെരുമാറ്റം

സൗമ്യമായ പെരുമാറ്റം

ഹേമന്ത് സോറന്‍റെ സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാക്കി തീര്‍ത്തു. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഓരോന്നായി എടുത്ത് അതിനുള്ള പരിഹാരം നിര്‍ദ്ദേശിച്ചുള്ള ഹേമന്ത് സോറന്‍റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വീകാര്യത ഒന്നുകൂടി വലിയൊരു വിഭാഗം ജനങ്ങളില്‍ ഊട്ടിയുറപ്പിച്ചു.

വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

പ്രധാനമന്ത്രി ആവാസ് യോജന (ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണ പദ്ധതി) ഫലപ്രദമല്ലെന്നും പരിമിതികള്‍ ഉള്ളതാണെന്നും വിമര്‍ശിച്ച ഹേമന്ത് സോറന്‍ ശുചിമുറിയും അടുക്കളയും ഉള്‍പ്പെടന്ന വീടുകള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.

12 വിദഗ്ധര്‍

12 വിദഗ്ധര്‍

12 വിദഗ്ധരുമായി ചേര്‍ന്ന് 2018 മാര്‍ച്ച് 12 നാണ് ഹേമന്ത് സോറന്‍ തന്‍റെ ഓപ്പറേഷന്‍ ആരംഭിക്കുന്നത്. ഈ സംഘാഗങ്ങളാണ് ഓരെ വിഷയങ്ങളും പഠിച്ച് വിവരങ്ങള്‍ ഹേമന്ത് സോറന്‍ കൈമാറിയത്. സ്വന്തം പാര്‍ട്ടിയിലും എതിര്‍പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍, വിവാദ വിഷയങ്ങള്‍, സഖ്യസാധ്യതകള്‍, ജനകീയ പ്രക്ഷോഭങ്ങള്‍ എന്നിവയെല്ലാം വിദഗ്ധ സംഘം വിശദമായി പഠിച്ചു.

രഘുബര്‍ ദാസിനെതിരായ വികാരങ്ങള്‍

രഘുബര്‍ ദാസിനെതിരായ വികാരങ്ങള്‍

ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരായ വികാരങ്ങള്‍ പരമാവധി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനും ഹേമന്ത് സോറന് സാധിച്ചു. ധാര്‍ഷ്ട്യക്കാരനും കഠിനഹൃദയനുമായ രഘുബര്‍ദാസിനെതിരെ ജനപ്രിയനും സ്വീകാര്യനുമായ ഹേമന്ത് സോറന്‍ എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ കൃത്യമായി വിനിയോഗിച്ച ജെഎംഎം പാര്‍ട്ടിയുടെ എല്ലാ റാലികളും തത്സമയം ജനങ്ങളിലെത്തിച്ചു. ഒരുമാസം കൊണ്ട് 165 റാലികളില്‍ ഹേമന്ത് സോറന്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിവുന്നിടത്തോളം ജനങ്ങളുമായി ഹേമന്ത് സോറന്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു.

ആദിവാസി വികാരം

ആദിവാസി വികാരം

ആദിവാസി വിഭാഗത്തിന് പുറത്ത് നിന്നുള്ള മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനെതിരെ ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയിലുണ്ടാ അതൃപ്തി സ്വാഭാവികമായും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഹേമന്ത് സോറനിലുള്ള പ്രീതിയായി മാറി. ഗോത്രവര്‍ക്കാരെ കൂടുതല്‍ പിണക്കി ഭൂവിനിയോഗ നിയമം നടപ്പിലാക്കിയതോടെ ആദിവാസി ജനത ഒന്നടങ്കം മഹാസഖ്യത്തിന് പിന്തുണ അര്‍പ്പിക്കുകയായിരുന്നു.

 ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് പിന്തുണയുമായി മറ്റൊരു കക്ഷി കൂടി; അംഗബലം 47 ല്‍ നിന്ന് 50 ലേക്ക് ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് പിന്തുണയുമായി മറ്റൊരു കക്ഷി കൂടി; അംഗബലം 47 ല്‍ നിന്ന് 50 ലേക്ക്

 'മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നത് കൊണ്ടാണ് ഞങ്ങള്‍ വോട്ട്ചെയ്തത്' 'മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നത് കൊണ്ടാണ് ഞങ്ങള്‍ വോട്ട്ചെയ്തത്'

English summary
jharkhand election results 2019; election tactis of hemanth soren
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X