കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം; ആരോഗ്യ നില വഷളായി

Google Oneindia Malayalam News

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദിയോഗഡ് ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്തു എന്ന കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യപേക്ഷ സമർപ്പിച്ചത്.

കർണാടകയിൽ ബിജെപിയുടെ ദൗത്യം വിജയിപ്പിച്ചത് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ നേതാവ് ? ബിജെപിയുടെ '' ഡികെ''കർണാടകയിൽ ബിജെപിയുടെ ദൗത്യം വിജയിപ്പിച്ചത് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ നേതാവ് ? ബിജെപിയുടെ '' ഡികെ''

കഴിഞ്ഞ ഏപ്രിലിൽ ലാലു പ്രസാദ് യാദവ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ലാലുവിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സിബിബെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താനാണ് ലാലു ജാമ്യം തേടുന്നതെന്നായിരുന്നു സിബിഐയുടെ ആരോപണം.

lalu

കാലിത്തീറ്റ കുഭകോണത്തിൽ 950 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട 64 കേസുകളിൽ 60 എണ്ണത്തിലാണ് സിബിഐ കുററപത്രം സമർപ്പിച്ചിരിക്കുന്നത്. 14 വർഷത്തെ ജയിൽ ശിക്ഷയാണ് ലാലു പ്രസാദ് യാദവിന് വിധിച്ചിരിക്കുന്നത്.

അതേസമയം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന് ജയിലിൽ തുടരേണ്ടി വരും. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലാലു പ്രസാദ് യാദവ്. ലാലു പ്രസാദിനെ പരിചരിക്കുന്നത് യുദ്ധ തടവുകാരെക്കാൾ മോശമായാണെന്ന് മകൻ തേജസ്വി യാദവ് ആരോപിച്ചിരുന്നു.

English summary
Jharkhand highcourt granted bail to Lalu prasad Yadav in fodder scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X