വാട്‌സ്ആപ്പില്‍ മോദിയെയും പശുവിനെയും വിമര്‍ശിച്ചു; മുസ്ലീം യുവാവ് അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ഹസാരിബാഗ്: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ പ്രധാനമന്ത്രി മോദിയെയും പശുവിനെയും വിമര്‍ശിച്ചെന്ന കുറ്റത്തിന് മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ചുകാരനായ മുഹമ്മദ് ആരിഫ് എന്നയാളാണ് അറസ്റ്റിലായത്. വാട്‌സ്ആപ്പ് പോസ്റ്റ് പ്രകോപനപരവും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നുകാട്ടിയാണ് അറസ്റ്റ് ചെയ്തത്.

വീഡിയോയില്‍ പശുവിനെതിരെ പരാമര്‍ശമുണ്ടെന്ന് പോലീസ് സൂപ്രണ്ട് അനൂപ് ബിര്‍താരെ പറഞ്ഞു. പശുവിനെ പരസ്യമായി കൊല്ലുമെന്നും വീഡിയോയില്‍ പറയുന്നു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വീഡിയില്‍ വിമര്‍ശനമുണ്ട്. വീഡിയോ പ്രചരിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുകാട്ടിയാണ് അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.

modi-07

വീഡിയോ വാട്‌സ്ആപ്പില്‍ ആദ്യം ഷെയര്‍ ചെയ്തയാളാണ് മുഹമ്മദ് ആരിഫ്. ഈ വര്‍ഷം മാത്രം ഹസാരിബാഗില്‍ ഇത്തരത്തിലുള്ള വീഡിയോകളും വൈകാരിക പോസ്റ്റുകളും ഷെയര്‍ ചെയ്ത 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലീങ്ങളും ഹിന്ദുക്കളും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമാകുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് സംസ്ഥാനത്തെ 25 ജില്ലകളിലും നിരോധിച്ചിട്ടുണ്ട്.

English summary
Jharkhand Muslim man arrested for speaking against Modi, cows in WhatsApp video
Please Wait while comments are loading...