• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാല് യുവ വര്‍ക്കിങ് പ്രസിഡന്റുമാര്‍ വേണം; കോണ്‍ഗ്രസിന് മുന്നില്‍ നിര്‍ദേശവുമായി മേവാനി

Google Oneindia Malayalam News

ന്യൂഡല്‍ഹി: യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പാകെ പുതിയ നിര്‍ദേശവുമായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. യുവാക്കളെ അകറ്റി നിര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ എതിരാളികളുടെ വാദം പൊളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കണം. എല്ലാവരും യുവാക്കളാകണം. നാല് പേര്‍ക്ക് വിവിധ മേഖലകളുടെ ചുമതല നല്‍കണം. ജാതിയോ മതമോ നോക്കിയാകരുത് ഈ നിയമനം. നാലു പേര്‍ക്കും പ്രത്യേകം ദൗത്യമേല്‍ക്കിപ്പിക്കുകയും അത് കൃത്യമായി ഫോളോ ചെയ്യുകയും വേണം. എങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വലിയ കുതിപ്പ് നടത്താന്‍ സാധിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കോണ്‍ഗ്രസിലെ യുവ മുഖമായിരുന്ന ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരിക്കെയാണ് ജിഗ്നേഷ് മേവാനിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഹാര്‍ദിക് പട്ടേലിന്റെ രാജിയില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.

കോണ്‍ഗ്രസിനെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പാര്‍ട്ടിയായി മുദ്ര കുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഈ തന്ത്രമാണ് അവര്‍ വോട്ട് ഏകീകരണത്തിന് ഉപയോഗിക്കുന്നത്. കോണ്‍ഗ്രസിനെ ദളിത്, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ പാര്‍ട്ടിയായി കണ്ട് പ്രചാരണം നടത്താന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് മേവാനി ചോദിച്ചു. കോണ്‍ഗ്രസിന്റെ പ്രതിഛായ നഷ്ടപ്പെടുത്തി ലാഭം കൊയ്യുകയാണ് ബിജെപി ചെയ്യുന്നത്. ഉന്നത ജാതിക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ കളി. തെറ്റായ തന്ത്രമാണിത്. ഒരുവേള ബിജെപിക്ക് തന്നെ ഈ തന്ത്രം തിരിച്ചടിയാകുമെന്നും മേവാനി പറഞ്ഞു.

കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ മാത്രം പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് എന്ന് ബിജെപി കഴിഞ്ഞ 20 വര്‍ഷമായി പ്രചാരണം നടത്തുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിനെ കാര്യമായി ബാധിച്ചിട്ടില്ല. വോട്ട് ബാങ്കില്‍ ഇക്കാലയളവില്‍ ചോര്‍ച്ചയുണ്ടായില്ലെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ഇനിയും ഇത്തരം പ്രചാരണം നടത്തിയാല്‍ ബിജെപിക്ക് തിരിച്ചടിയാകും.

ഷൂ...ന്ന് പോയ ആംബുലന്‍സാണ്; സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല... ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നുഷൂ...ന്ന് പോയ ആംബുലന്‍സാണ്; സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല... ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നു

യുവാക്കളെ ഏറ്റവും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയും പദവികള്‍ നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കനയ്യ കുമാര്‍, അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ക്ക് സുപ്രധാന പദവികള്‍ നല്‍കിയത് ഉദാഹരണമാണ്. യുവാക്കള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന പ്രാധാന്യമാണ് ഇതെല്ലാം എടുത്തുകാണിക്കുന്നത്. മാത്രമല്ല, യുവാക്കളെ സ്റ്റാര്‍ പ്രചാരകരായും കോണ്‍ഗ്രസ് നിയോഗിച്ചുവെന്നും ജിഗ്നേഷ് മേവാനി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ ഇതിന്റെ വിശദമായ വിവരങ്ങള്‍ ലഭ്യമാകും. തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി കോണ്‍ഗ്രസ് തയ്യാറാക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 40000 ചെറുകിട സംരംഭങ്ങളാണ് ഗുജറാത്തില്‍ അടച്ചുപൂട്ടിയത്. യുവാക്കള്‍ക്ക് ജോലി നഷ്ടമാകാന്‍ ഇത് കാരണമായി. തൊഴില്‍ രഹിതര്‍ക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതി കോണ്‍ഗ്രസ് തയ്യാറാക്കുന്നുണ്ടെന്നും മേവാനി പറഞ്ഞു.

സ്വതന്ത്രനായി ജയിച്ച മേവാനി കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കുറുമാറ്റ നിയമ ലംഘനമാകേണ്ടെന്ന് കരുതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാത്തത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

English summary
Jignesh Mevani Says Congress Should be Appoint Four Young Working President in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X