വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നു: യാസിന്‍ മാലിക്കിന്‍റെ ജമ്മുകശ്മീര്‍ വിമോചന മുന്നണിക്ക് നിരോധനം
ദില്ലി: വിഘടനവാദത്തെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ജമ്മു കശ്മീര്‍ വിമോചന മുന്നണിയെന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യാസിന്‍ മാലിക് നയിക്കുന്ന സംഘടനയെയാണ് സര്‍ക്കാര്‍ നിരോധിച്ചത്. 10,000 യുഎസ് ഡോളര്‍ സര്‍ക്കാറിലേക്ക് കണ്ടു കെട്ടുകയും 14.4 ലക്ഷം പിഴയടക്കുകയും ചെയ്യണം. തീവ്ര ഹുറിയത്ത് നേതാവായ സയ്യിദ് അലി ഷാ ഗിലാനി വിദേശ വിനിമയ നിയമങ്ങള്‍ ലംഘിച്ചെന്നതിനാണ് ഈ പിഴ.
ഇരട്ടച്ചങ്കുള്ള നേതാവ്!!! ദി റിയല്‍ സിഎം- ക്രൈസിസ് മാനേജര്‍- പിണറായി വിജയന്
നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം യുഎപിഎ അനുസരിച്ചാണ് ജെകെഎല്‍എഫിന് നിരോധനം ഏര്‍പ്പെടുത്തിയത് എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി. കേന്ദ്ര ഗവണ്‍മെന്റിന്റെ തീവ്രവാദത്തിനെതിരെ സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായാണ് വിഘടനവാദ സംഘടനയ്‌ക്കെതിരെ നടപടി. സമാനമായി ഫെബ്രുവരി 28ന് കേന്ദ്ര ഗവണ്‍മെന്റ് ജമാത്ത് ഇ ഇസ്ലാമിയെ നിരോധിച്ചിരുന്നു. ഭീകരവാദ സംഘടനകളുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്നും പണം നല്‍കുന്നു എന്നതിനാലാണ് സംഘടനയെ നിരോധിക്കുന്നത്.
സ്വതന്ത്ര കശ്മീര്‍ വാദവുമായി 1970 ല്‍ രൂപീകരിച്ച സംഘടനയാണ് ജെകെഎല്‍എഫ്. 1988 മുതല്‍ കശ്മീര്‍ താഴ് വരയില്‍തീവ്ര നിലപാടുകളുമായി ഭീകരത വ്യാപിക്കുകയായിരുന്നു യാസിന്‍ മാലികും ജെകെഎല്‍എഫും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ ജെകെഎല്‍എഫ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്നതാണെന്നും പറയുന്നു.
ജെകെഎല്‍എഫ് യാസിമിന്‍ ഘടകത്തിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉടന്‍ തന്നെ ഇല്ലാതാക്കുമെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ശ്രമങ്ങളെഇല്ലാതാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. തീവ്രവാദത്തിന് ഫണ്ടിങ് നല്‍കുന്നതിനും കശ്മീരി പണ്ഡിറ്റുകളെ കൊന്നൊടുക്കിയതിനും വിപി സിങ് കാലത്ത് കേന്ദ്ര മന്ത്രിയയിരുന്ന മുഫ്തി മുഹമ്മദ് സയീദിന്‍റെ മകളെ തട്ടിക്കൊണ്ട് പോയതുള്‍പ്പെടെയുള്ള കേസുകള്‍ക്ക് യാസിന്‍ മാലിക്കിനെ വിചാരണ ചെയ്യും.