രാഹുലും യെച്ചൂരിയും ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്
ഹൈദരാബാദ്: ജെഎന്‍യു വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. രംഗറെഡ്ഡി ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരം തലങ്കാന സൈബരാബാദിലെ സരൂര് നഗര്‍ പൊലീസാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, സി.പി.ഐ നേതാവ് ഡി രാജ, ജെ.ഡി.യു നേതാവ് കെ.സി ത്യാഗി, കോണ്‍ഗ്രസ് നേതാവ് ആനന്ത് ശര്‍മ, അജയ് മാക്കന്, ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് നേതാക്കള്‍ രാജ്യദ്രോഹപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നു കാട്ടി അഭിഭാഷകനായ ജനാര്‍ദ്ദന്‍ റെഡ്ഡിയാണ് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് ഐപിസി 124 എ രാജ്യദ്രോഹം, സിആര്‍പിസി 156 (3) വകുപ്പുകള്‍ പ്രകാരമാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദില്ലിയിലെ ജെഎന്‍യു വില്‍ നടന്നഅനിഷ്ട സംഭവങ്ങളില്‍ വിദ്യാര്‍ഥികളുടെ പക്ഷം ചേര്‍ന്ന് പ്രതിഷേധം നടത്തിയവരാണ് നേതാക്കളെല്ലാം. രാജ്യദ്രോഹക്കുറ്റം ചെയ്തില്ലെന്ന് ബോധ്യമായിട്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരെയും മറ്റു വിദ്യാര്‍ഥികള്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ കനത്ത പ്രതിഷേധമാണ് ദില്ലിയില്‍ നടന്നുവരുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications