ഭീകരര്‍ക്കുവേണ്ടി ഹാജരാകുന്നു, അഭിഭാഷകന്‍ സുപ്രീംകോടതിക്കള്ളില്‍ വന്ദേമാതരം മുഴക്കി!
ദില്ലി: സുപ്രീംകോടതിക്കുള്ളില്‍ വന്ദേമാതരം വിളിച്ച അഭിഭാഷകന്‍ ഇറങ്ങിയോടി. പട്യാല കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഒരു സംഘം അഭിഭാഷകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയില്‍ ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ മറ്റൊരു അഭിഭാഷകന്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.
പ്രശാന്ത് ഭൂഷണ്‍ ഭീകരര്‍ക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് ഇയാള്‍ ആരോപിച്ചു. തുടര്‍ന്ന് വന്ദേമാതരം മുഴക്കി കോടതിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നാടകീയ രംഗങ്ങള്‍ കാരണം കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കുകയാണുണ്ടായത്. കോടതിക്കുള്ളില്‍ മുദ്രാവാക്യം മുഴക്കിയ നടപടി അതീവ ഗൗരവകരമാണെന്ന് പറഞ്ഞ കോടതി അഭിഭാഷകനെ പിടികൂടി ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

മാപ്പു പറഞ്ഞതിനുശേഷമാണ് അഭിഭാഷകനെ കോടതി വിട്ടത്. സംഭവം അപലപനീയമാണെന്നും കോടതി വിലയിരുത്തി. പട്യാല കോടതിയില്‍ നടന്ന അക്രമം പ്രാധാന്യത്തോടെ കാണുമെന്ന് കോടതി പറഞ്ഞിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സുരക്ഷ ഉറപ്പാക്കുക, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് സുരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications