Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങളൊഴിയാതെ ജെഎന്‍യു, സിനിമാ സിഡി വാഗ്ദാനം നല്‍കി ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം

ദില്ലി: സിനിമാ സിഡി വാഗ്ദാനം നല്‍കി ജെഎന്‍യു വിദ്യാര്‍ത്ഥിനിയ്ക്ക് കോളേജ് ഹോസ്റ്റലില്‍ പീഡനം. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി. സീനിയര്‍ വിദ്യാര്‍ത്ഥി
സിനിമയുടെ സിഡി നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് ഗവേഷക വിദ്യാര്‍ത്ഥിനിയാണ് പോലീസില്‍ പരാതിപ്പെട്ടത്. എഐഎസ്എ പ്രവര്‍ത്തകനായ അന്‍മോല്‍ രത്തനെതിരെയാണ് ഒന്നാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയിട്ടുള്ളത്.

സംഭവം പുറത്തുപറയരുതെന്ന് യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു രത്തനെതിരെ പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. സൈറത്ത് എന്ന സിനിമയുടെ സിഡി അന്വേഷിച്ച് പെണ്‍കുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റ് കണ്ട് മറുപടി നല്‍കിയ രത്തന്‍ ബ്രഹ്മപുത്ര ഹോസ്റ്റലില്‍ എത്തിയാല്‍ സിഡി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇത് പ്രകാരം സിഡി വാങ്ങാനെത്തിയപ്പോള്‍ 29 കാരനായ രത്തന്‍ പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

jnu-26

എന്തോ പാനീയം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷമായിരുന്നു യുവാവ് തന്നെ ഉപദ്രവിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു. രത്തനെതിരെ ലൈംഗികാതിക്രമത്തിന്റെ ഗുരുതരമായ ആരോപണം ഉയര്‍ന്നതോടെ എഐഎസ്എയില്‍ നിന്ന് രത്തനെ പുറത്താക്കിയിട്ടുണ്ട്. നീതിയ്‌ക്കൊപ്പം നില്‍ക്കുകമെന്ന് പ്രഖ്യാപിച്ച സംഘടന പെണ്‍കുട്ടിയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+