കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ എന്‍ യുവില്‍ രാഹുല്‍ ഗാന്ധിക്ക് ഗോ ബാക്ക് വിളി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിദ്യാര്‍ഥി പ്രതിഷേധത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് എതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് നേരെ കരിങ്കൊടി വീശി. നടപടിക്ക് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.

അഫ്‌സല്‍ ഗുരുവിന് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

rahul-gandhi

ഇതിനിടയിലാണ് രാഹുല്‍ സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയത്. രാഹുല്‍ എത്തുന്നുണ്ടെന്ന് മുന്‍കൂട്ടിയറിഞ്ഞ ആര്‍എസ്എസ് എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.

തങ്ങളുടെ വരുതിയില്‍ വരാത്തതിനാലാണ് ജെഎന്‍യുവിനെ കേന്ദ്രസര്‍ക്കാര്‍ ഉപദ്രവിക്കുന്നതെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണ്. അത് അടിച്ചമര്‍ത്താന്‍ ആവില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ജെഎന്‍യുവില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്ന് എഐഎസ്എഫ് നേതാവും യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്.

English summary
JNU students protest over union president's arrest, Rahul shown black flag at JNU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X