വേശ്യയെന്ന് വിളിക്കുന്നതിനേക്കാള്‍ നാണക്കേട് സംഘിയെന്ന് വിളിക്കുന്നതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിനി
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയ്ക്ക് ചുട്ട മറുപടിയുമായി വിദ്യാര്‍ത്ഥികളെത്തി. ജെഎന്‍യു കാമ്പസിനുള്ളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിളയാട്ടങ്ങളെക്കുറിച്ചായിരുന്നു എംഎല്‍എയുടെ പരാമര്‍ശങ്ങള്‍. 3000ത്തിലധികം ഉപയോഗിച്ച കോണ്ടങ്ങള്‍, 10,000 സിഗരറ്റ് കുറ്റികള്‍, 500ലധികം അബോഷന്‍ ഇന്‍ജക്ഷന്‍ നീഡില്‍സ് എന്നിവയാണ് ഒരു ദിവസം കാമ്പസില്‍ ഉപയോഗിക്കുന്നതെന്ന് ബിജെപി എംഎല്‍എ പറയുകയുണ്ടായി.
ഇതിനു മറുപടിയുമായാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷഹല റാഷിദ് എത്തിയത്. ഒരുദിവസം 3000ത്തോളം കോണ്ടങ്ങള്‍ ഉപയോഗിക്കുന്ന വേശ്യകളാണ് ജെഎന്‍യുവിലെ പെണ്‍കുട്ടികളെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍, ബിജെപിയുടെ ഇത്തരം പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പോലും തോന്നുന്നില്ല. അതൊരു അപമാനമായിട്ടും തോന്നുന്നില്ലെന്നും ഷഹല പറഞ്ഞു.

വേശ്യയെന്ന് വിളിക്കുന്നതിനെക്കാള്‍ ഞങ്ങള്‍ക്ക് അപമാനമായി തോന്നുന്നത് സംഘിയെന്ന് കേള്‍ക്കുമ്പോഴാണെന്ന് ഷഹല തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഹല ഇക്കാര്യം വ്യക്തമാക്കിയത്.
വേശ്യയായി നടക്കുന്ന സ്ത്രീകളെ തങ്ങള്‍ ബഹുമാനിക്കുന്നു. ബിജെപി നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങളോട്് എബിവിപിയിലുള്ള പെണ്‍കുട്ടികള്‍ അഭിപ്രായം പറയട്ടേയെന്നും ഷഹല പറഞ്ഞു.












Click it and Unblock the Notifications