ഇന്‍സ്റ്റഗ്രാമില്‍ ഒന്നു തൊട്ടതേ ഓര്‍മ്മയുള്ളൂ; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം, പിന്നീട് സംഭവിച്ചത്
ദില്ലി: ഓണ്‍ലൈനില്‍ ജോലി അന്വേഷിക്കുന്നവര്‍ ചതിക്കുഴിയില്‍ വീഴുന്ന വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്. എത്ര ബോധവത്കരണം നടത്തിയാലും പലരും വീണ്ടും അത്തരം തട്ടിപ്പുകളില്‍ ഇരയാകുന്നത് നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു സംഭവമാണ് ദില്ലിയില്‍ നിന്നും പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു തൊഴില്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 8.6 ലക്ഷം രൂപയാണ്.
ദില്ലി സ്വദേശിയായ ഒരു യുവതി ഇന്‍സ്റ്റഗ്രാമിലെ ഒരു പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ 8.6 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഭര്‍ത്താവാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. 2022 ഡിസംബറിലാണ് സംഭവം. തന്റെ ഭാര്യ ഇന്‍സ്റ്റാഗ്രാമിലെ ജോലി പരസ്യം കാണുകയും തന്നിരിക്കുന്ന ലിങ്ക് തുറക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവതി 'എയര്‍ലൈന്‍ജോബലിന്ത്യ' എന്ന മറ്റൊരു ഐഡിയിലേക്ക് കയറി. തുടര്‍ന്ന് യുവതി മറ്റ് വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തു. യുവതി വിവരങ്ങള്‍ നല്‍കിയതിന് ശേഷം രാഹുല്‍ എന്ന് പേരുള്ളയാളില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന് 750 രൂപ രജിസ്‌ട്രേഷന്‍ ഫീസായി ആവശ്യപ്പെട്ടു. ഇതിന് ശേഷം ഗേറ്റ്പാസ് ഫീസ്, ഇന്‍ഷൂറന്‍സ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷം രൂപ യുവതിയില്‍ നിന്ന് തട്ടിയെടുത്തു.
വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് യുവതിക്ക് പന്തികേട് മനസിലായത്. പിന്നാലെ ഭര്‍ത്താവിനെ അറിയിച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് പ്രതി കൂടുതല്‍ പണം തട്ടിയെടുത്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. തുടര്‍ന്ന് റെയ്ഡ് നടത്തിയ പ്രതിയെ പിടികൂടുകയായിരുന്നു.
കൊവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പ്രതികള്‍ സമ്മതിച്ചു. സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയാണ് ഇവര്‍ ഇരകളെ വീഴ്ത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അംഗീകൃത ജോബ് വെബ്‌സൈറ്റുകളില്‍ സന്ദര്‍ശിച്ച് മാത്രം ജോലി അപേക്ഷിക്കുക. ഏതെങ്കിലും തൊഴിലിന് അനധികൃതമായി പണം ആവശ്യപ്പെടുകയാണെങ്കില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം.












Click it and Unblock the Notifications